Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികൾ കുഞ്ഞുടുപ്പ് ധരിച്ചാൽ പുരുഷന്മാർ പ്രകോപിതരാകുമെന്ന് പറഞ്ഞ തമന്ന പൊതുവേദിയിലെത്തിയത് നേർത്ത ഗൗൺ അണിഞ്ഞ്; നടിയെ കണ്ട് ഞെട്ടി ആരാധകർ

പെൺകുട്ടികൾ കുഞ്ഞുടുപ്പ് ധരിച്ചാൽ പുരുഷന്മാർ പ്രകോപിതരാകുമെന്ന് പറഞ്ഞ തമന്ന പൊതുവേദിയിലെത്തിയത് നേർത്ത ഗൗൺ അണിഞ്ഞ്; നടിയെ കണ്ട് ഞെട്ടി ആരാധകർ

സിനിമയിൽ താൻ കുഞ്ഞുടുപ്പ് ഇടുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും, ഗ്ലാമർ വേഷം അണിയുന്നത് പുരുഷമാരെ പ്രകോപിപ്പിക്കുമെന്നും സൂപ്പർ താരം തമന്ന പറഞ്ഞത് ആരാധകർ അത്ര വേഗം മറക്കാനിടയില്ല. സിനിമയിലെ നടിമാരെ കണ്ട് വേഷം അനുകരിക്കുന്ന പെൺകുട്ടികളോട് തമന്ന പറഞ്ഞിരുന്നത് യഥാർത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും വസ്ത്രധാരണത്തിന്റെ കാര്യത്തിലെല്ലാം പെൺകുട്ടികൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം എന്നുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പൊതുവേദിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ തമന്ന ധരിച്ചിരുന്ന ഗൗൺ കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ആരാധകർ.

സിനിമയിലെ ഗ്ലാമർ വേഷങ്ങളെപോലും വെല്ലുന്ന അതീവ ഗ്ലാമറസായ നേർത്ത ഗൗൺ അണിഞ്ഞാണ് തമന്ന പൊതുവേദിയിലെത്തിയത്. ശരീര ഭാഗങ്ങളെല്ലാം പുറത്തുകാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഇത്. തമന്നയെ കണ്ട് കാണികളും സംഘാടകരും ആരാധകരുമൊക്കെ ഒരുപോലെ ഞെട്ടി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

അൽപം വസ്ത്രം ധരിച്ച് മഴയത്ത് ഡാൻസ് കളിക്കാൻ മാത്രം അറിയാവുന്ന നടി എന്നാണ് വിമർശകർ തമന്നയെ പറ്റി പറയുന്നത്. എന്നാൽ വടിവൊത്ത ശരീരവും വെളുത്ത നിറവുമായി ആരാധകരുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ നായിക എന്ന പേരും നടിക്കുണ്ട്. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും തമന്നയ്ക്ക് ഒരുപോലെ ഇണങ്ങുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പലരുടെയും സൗന്ദര്യസങ്കൽപവും നടിമാരെ കണ്ടുതന്നെ. എന്നാൽ സിനിമയിലെ നടിമാരെ അനുകരിക്കുന്ന പെൺകുട്ടികൾക്ക് ഉപദേശവുമായി ആയിരുന്നു തമന്ന രംഗത്തെത്തിയത്.

സിനിമയിൽ ഞങ്ങൾ കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് അത്തരത്തിലുള്ള വേഷങ്ങൾ കെട്ടുന്നത്. അത് ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ കാണിക്കാനാണ്. യഥാർത്ഥ ജീവിതത്തിൽ നിങ്ങളുടെ ഡ്രസ്സിങ് നിങ്ങളുടെ സ്വഭാവത്തിന്റെയും രീതികളുടെയും ഭാഗമായിരിക്കണം എന്നാണ് ഒരഭിമുഖത്തിൽ തമന്ന പറഞ്ഞത്. തങ്ങൾ ആരാധിക്കുന്ന നായികമാർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്. യഥാർത്ഥ ജീവിതത്തിൽ തങ്ങളും അത്തരം വസ്ത്രങ്ങൾ ധരിക്കാറില്ലെന്നും അത്തരം വേഷവിധാനങ്ങൾ പുരുഷമാരെ പ്രകോപിപ്പിക്കുന്നതിന് തുല്യമാണെന്നും തമന്ന കൂട്ടിച്ചേർത്തിരുന്നു. തമന്നയുടെ ഈ അഭിപ്രായവും പുറത്തുവന്നിരിക്കുന്ന വസ്ത്രധാരണവും ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP