Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്ന് ശ്രുതി ഹാസൻ; പുറത്ത് വന്ന വാർത്തകൾ തള്ളി താരസുന്ദരി; കാർത്തി നാഗാർജ്ജുന ചിത്രത്തിൽ ശ്രുതിക്ക് പകരം തമന്ന

വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്ന് ശ്രുതി ഹാസൻ; പുറത്ത് വന്ന വാർത്തകൾ തള്ളി താരസുന്ദരി; കാർത്തി നാഗാർജ്ജുന ചിത്രത്തിൽ ശ്രുതിക്ക് പകരം തമന്ന

രാറൊപ്പിട്ട ചിത്രത്തിൽ നിന്ന് പിമാറിയതിനെത്തുടർന്ന് ശ്രുതിയ്‌ക്കെതിരെ പിക്ചർ ഹൗസ് മീഡിയ വക്കീൽ നോട്ടീസ് അയച്ചുവെന്ന വാർത്ത നിഷേധിച്ച് നടി രംഗത്ത്. കാർത്തിയും നാഗാർജ്ജുനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിന്ന് കരാർ ഒപ്പിട്ട ശേഷം ഡേറ്റ് പ്രശ്‌നം പറഞ്ഞ് മുങ്ങിയെന്നാണ് ശ്രുതിയ്‌ക്കെതിരായ ആരോപണം. ശ്രുതിക്ക് പുതിയ ചിത്രങ്ങളിൽ കരാർ ഒപ്പിടാനാകില്ലെന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ ഇതെല്ലാം പാടെ നിഷേധിക്കുകയാണ് താരപുത്രി. ശ്രുതിയ്‌ക്കോ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിേനാ ശ്രുതിയുടെ ടീം അംഗങ്ങൾക്കോ ഇത്തരത്തിൽ ലീഗൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങളും പറയുന്നു.എന്നാൽ കാർത്തിയും നാഗാർജ്ജുനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിന്നും ശ്രുതി ഹാസൻ പിന്മാറിയതോടെ ആ സ്ഥാനത്തേക്ക് നറുക്ക് വീണത് തെന്നിന്ത്യൻ താരം തമന്നയ്ക്കാണെന്നാണ് റിപ്പോർട്ട്.

ആര്യ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് തമന്ന. ചിത്രത്തിലേക്കുള്ള ഓഫറുമായി അണിയറ പ്രവർത്തകർ താരത്തെ സമീപിച്ചിരുന്നെന്ന് തമന്നയുടെ അച്ഛൻ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഡേറ്റുകളുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. എല്ലാം ഒത്തു വന്നാൽ തമന്ന ഈചിത്രത്തിൽ അഭിനയിക്കുമെന്ന് അച്ഛൻ പറഞ്ഞു.

സിരുത്തെയ്ക്ക് ശേഷം തമന്ന കാർത്തിയോടൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.വാംശി പൈഡിപല്ലി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് പ്രസാദ് വി. പോട്‌ലുരിയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. നാഗാർജുനയും കാർത്തിയുമുള്ള രംഗങ്ങളാണ് ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP