Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തമന്ന രൺവിർ സിങിനൊപ്പം വീണ്ടും ബോളിവുഡിലേക്ക്; നടി നായികയായി എത്തുന്നത് രോഹിത് ഷെട്ടി ചിത്രത്തിൽ

തമന്ന രൺവിർ സിങിനൊപ്പം വീണ്ടും ബോളിവുഡിലേക്ക്; നടി നായികയായി എത്തുന്നത് രോഹിത് ഷെട്ടി ചിത്രത്തിൽ

തെന്നിന്ത്യൻ ഗ്ലാമർ ഗേൾ തമന്ന ഭാട്ടിയ വീണ്ടും ബോളിവുഡിലേക്ക്. ദിൽവാലേ എന്ന സിനിമയ്ക്കു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമന്ന വീണ്ടും ഹിന്ദി സിനിമാ രംഗത്ത് എത്തുന്നത്. രൺവീർ സിംഗാണ് ചിത്രത്തിലെ നായകൻ.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ രോഹിത് ഷെട്ടി തയ്യാറായില്ല. രൺവീറിന്റെ ഊർജവും ചൈതന്യവും വലിയ പ്രശസ്തിയുമൊക്കെ സിനിമയെ വളരെ രസകരമാക്കും. തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് തമന്ന. താരങ്ങളോട് ഇതിനെ
കുറിച്ച് സംസാരിച്ചിട്ടില്ല. ഇരുവരും വിദേശത്താണ്. അവർ മടങ്ങിയെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ സംസാരിക്കുമെന്നും രോഹിത് ഷെട്ടി പറയുന്നു.

2005ൽ ചാന്ദ് സാ റോഷൻ ചെഹര എന്ന സിനിമയിലൂടെയാണ് തമന്ന ബോളിവുഡിൽ അരങ്ങേറിയത്. സാജിദ് ഖാൻ സംവിധാനം ചെയ്ത ഹംഷകൽ, സാജിദ്ഫർഹദ് ടീമിന്റെ എന്റർടെയ്ന്മെന്റ് എന്നീ സിനിമകളും ബോളിവുഡിൽ തമന്ന അഭിനയിച്ചതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP