Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ഐറ്റം ഡാൻസുമായി തമന്ന എത്തുമോ? ജൂനിയർ എൻടിആർ ചിത്രത്തിൽ ഡാൻസിനായി താരത്തിന് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്

വീണ്ടും ഐറ്റം ഡാൻസുമായി തമന്ന എത്തുമോ? ജൂനിയർ എൻടിആർ ചിത്രത്തിൽ ഡാൻസിനായി താരത്തിന് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്

ജൂനിയർ എൻടിആർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമന്ന ഐറ്റം ഡാൻസ് അവതരിപ്പിക്കും. നല്ലൊരു പ്രതിഫലവും താരത്തിന് ഇതിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഖി ഖന്നയെയാണ് ഡാൻസ് അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. അവർ അവസരം നിരസിച്ചതോടെയാണ് തമന്നയക്ക് നറുക്കു വീഴുന്നത്. എന്നാൽ തമന്ന ഈ ഓഫർ സ്വീകരിച്ചതിന് സ്ഥിരീകരണമായിട്ടില്ല.

വി വി വിനായക് സംവിധാനം ചെയ്ത അല്ലുഡു സീനു എന്ന ചിത്രത്തിൽ തമന്ന ഐറ്റം ഡാൻസ് അവതരിപ്പിച്ചിരുന്നു. 50 മുതൽ 1 കോടി രൂപ വരെയാണ് താരത്തിന് ഈ രംഗത്തിനായി പ്രതിഫലമായി ലഭിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാംചരൺ തേജ നായകനായെത്തുന്ന ചിത്രത്തിൽ തമന്ന ഡാൻസ് ചെയ്യുന്നുവെന്ന വാർത്ത നേരത്തെ തന്നെ താരം നിരസിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കണമെന്ന ആവശ്യവുമായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്ന് തമന്ന വ്യക്തമാക്കിയിരുന്നു.

എസ് എസ് രാജമൗലിയുടെ ബാഹുബലിയിൽ തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം നിരവധി അവസരങ്ങളാണ് തമന്നയെ തേടി എത്തിയത്. എന്നാൽ പുതിയ ചിത്രങ്ങളൊന്നും താരം തെരഞ്ഞെടുത്തിരുന്നില്ല. സുകുമാർ സംവിധാനം ചെയ്യുന്ന നന്നാകു പ്രോമതോ എന്ന തെലുങ്കു ചിത്രത്തിൽ തമന്ന നായികയാവും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP