Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻനിലപാട് തിരുത്തി; ആണില്ലാതെ ജീവിക്കാൻ വയ്യെന്ന് തെന്നിന്ത്യൻ ഗ്ലാമർതാരം സോന

മുൻനിലപാട് തിരുത്തി; ആണില്ലാതെ ജീവിക്കാൻ വയ്യെന്ന് തെന്നിന്ത്യൻ ഗ്ലാമർതാരം സോന

ണില്ലാതെ പെണ്ണിന് ജീവിക്കാനാകില്ലേ? കുറച്ചുകാലം മുമ്പ് തെന്നിന്ത്യൻ മാദക നടി സോന പറഞ്ഞു നടന്നത് ഇങ്ങനെയാണ്. കല്യാണത്തെ കുറിച്ച് സംസാരിച്ചവരോടൊക്കെ സോന ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് ഇങ്ങിനെ പറയുന്നതിന് സോനക്ക് കാരണവും ഉണ്ടായിരുന്നു. നടനും ഗായകനുമായ എസ്പിബി ചരൺ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന ആരോപണവും സോന അന്നുയർത്തിയിരുന്നു. ഇതിന്റെ പേരിൽ ചരണിന്റെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കുമെന്നും പറഞ്ഞ സോന വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ് സോ അന്ന് പുരുഷനെ വേണ്ട എന്ന തീരുമാനം കൈക്കൊണ്ടത്.

എന്നാൽ ഇപ്പോൾ മാദകതാരം തന്റെ തീരുമാനത്തിൽ നിന്നും അൽപ്പം പിന്നിലേക്ക് പോയിരിക്കയാണ്. ഇപ്പോൾ ആണുങ്ങളില്ലാതെ ജീവിക്കാൻ വയ്യെന്നാണ് സോന പറയുന്നത്. സോന പറഞ്ഞതു കേട്ട് ഓരോരുത്തർക്കും എന്താണ് ഉദ്യേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും മാദ്ധ്യമങ്ങൾ പറഞ്ഞത് സോന ഉദ്ദേശിച്ചതെന്നാണ് കല്യാണെത്തെകുറിച്ചാണെന്നാണ്.

ഇതോടെ സോന തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇനി ജീവിതത്തിൽ ഒരു വിവാഹം ഒക്കെയാവാം എന്നാണ് നടിയുടെ നിലപാട്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. തന്റെ ഭർത്താവാകാൻ പോകുന്നയാൾക്ക് വേണ്ട ഗുണങ്ങളെ പറ്റിയും സോന ട്വീറ്റിൽ പറയുന്നുണ്ട്. അങ്ങനെ വലിയ സങ്കൽപ്പങ്ങളൊന്നുമില്ലെങ്കിലും തന്നെ നോക്കുന്നവനും സുന്ദരനുമായിരിക്കണം ഭർത്താവെന്നാണ് നടിയുടെ ഡിമാന്റ്.


നേരത്തെ തന്നെ വിവാദങ്ങളുടെ തോഴിയായിരുന്ന സോന അടുത്തിടെ സ്വന്തം ജീവിതം സിനിമയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതകഥയുടെ കുറേ ഭാഗങ്ങൾ നടി തുറന്നെഴുതിയിരുന്നു. ഇതിന് നല്ല സ്വീകരണം കിട്ടിയപ്പോഴാണ് തന്റെ ജീവിത കഥ സിനിമയാക്കാൻ സോന ഒരുങ്ങുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP