Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകോപനമില്ലാതെ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടൻ സൂര്യ കയ്യേറ്റം ചെയ്‌തെന്ന് പരാതി; മർദ്ദിച്ചത് റോഡിൽ ഉണ്ടായ അപകടത്തെ ചൊല്ലിയുള്ള വാക്ക് തർക്കം നടക്കുന്നതിനിടെ; വാർത്ത നിഷേധിച്ച് താരം

പ്രകോപനമില്ലാതെ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടൻ സൂര്യ കയ്യേറ്റം ചെയ്‌തെന്ന് പരാതി; മർദ്ദിച്ചത് റോഡിൽ ഉണ്ടായ അപകടത്തെ ചൊല്ലിയുള്ള വാക്ക് തർക്കം നടക്കുന്നതിനിടെ; വാർത്ത നിഷേധിച്ച് താരം

യാതൊരു പ്രകോപനവുമില്ലാതെ നടൻ സൂര്യ റോഡിൽവച്ച് രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന് പരാതി.ചെന്നൈ തിരുവിക പാലത്തിന് കമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഫുട്‌ബോൾ കളിക്കാരായ പ്രേംകുമാർ ലെനിൻ എന്നീ രണ്ട് യുവാക്കളാണ് സൂര്യക്കെതിരെ പരാതിയുമായി മാദ്ധ്യമങ്ങളെ കണ്ടത്.

ചെന്നൈ ഫുട്ബോൾ അസോസിയേഷനിലെ ഒരു പ്രമുഖ ടീമിലെ അംഗമായ പ്രേംകുമാർ സുഹൃത്ത് ലെനിൻ മാനുവലിനൊപ്പം അഡയാറിൽ ഒരു മൽസരത്തിനായി പോവുകയായി രുന്നു. ഈ സമയത്ത് എതിരെ വന്ന ഒരു കാർ പെട്ടന്ന് ബ്രേക്കിടാൻ ശ്രമിക്കുകയും ചെറുപ്പക്കാർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലേക്ക് ഇടിക്കുകയുമായിരുന്നു. ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ആ വഴി സൂര്യ വന്നത്. സംഭവം അന്വേഷിക്കാതെ തന്റെ കരണത്തടി ക്കുകയും അദ്ദേഹത്തിന്റെ രണ്ട് ബോഡി ഗാർഡിനെ അവിടെ നിർത്തി അദ്ദേഹം കടന്ന് കളഞ്ഞെന്നുമാണ് യുവാക്കാൾ പരാതിയിൽ പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് അര കിലോമീറ്റർ മാറി അഡയാർ കർപഗം ലൈനിലാണ് സൂര്യ താമസിക്കുന്നത്. തങ്ങൾക്ക് മുന്നേ പോയ കാർ പെട്ടന്ന് നിർത്തിയതാണ് അപകടകാരണമെന്ന് യുവാക്കൾ പറഞ്ഞു. അപകടത്തെ തുടർന്ന് സ്ത്രീയുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് സൂര്യ ഇടപെട്ടത്. സ്ത്രീയെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സൂര്യ യുവാക്കളെ കയ്യേറ്റം ചെയ്തത്.

എന്നാൽ യുവാക്കളുടെ ആരോപണം ശരിയല്ലെന്ന് സൂര്യയുടെ മാനേജർ പറഞ്ഞു. അപകടത്തെ തുടർന്ന് യുവാക്കൾ കാറോടിച്ച സ്ത്രീയോട് മോശമായി പെരുമാറുന്നത് കണ്ടതിനെ തുടർന്ന് വാഹനം നിർത്തി സൂര്യ ഇടപെടുകയായിരുന്നെന്ന് മാനേജർ പറഞ്ഞു. സൂര്യ വിഷയത്തിൽ ഇടപെട്ടുവെന്നത് സത്യമാണ്. പ്രചരിക്കുന്ന മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മാനേജർ പറഞ്ഞു.

സൂര്യയ്‌ക്കെതിരെ പ്രേംകുമാറും ലെനിനും ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം എന്തായാലും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. കണ്ടുനിന്നവരും സൂര്യക്ക് എതിരാണ്.ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സൂര്യയുടെ ബോഡിഗാഡ്സ് എത്തി അദ്ദേഹത്തെ കാറിൽ കയറ്റി കൊണ്ടു പോയെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP