Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികളുടെ ചന്ദന കള്ളക്കടത്ത് കേസ്; ഒളിവിലായ തെലുങ്ക് നടി നീതു അഗർവാളിനെതിരെ ലുക്കൗട്ട് നോട്ടീസ്

കോടികളുടെ ചന്ദന കള്ളക്കടത്ത് കേസ്; ഒളിവിലായ തെലുങ്ക് നടി നീതു അഗർവാളിനെതിരെ ലുക്കൗട്ട് നോട്ടീസ്

ന്ധാപ്രദേശിൽ അടുത്തിടെ വിവാദമായ ചന്ദനക്കള്ളക്കേസുമായി ബന്ധപ്പെട്ട് തെലുങ്ക് നടി നീതു അഗർവാളിനെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചന്ദനകള്ളക്കടത്തുകാർക്ക് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് ഇവരുടെ അക്കൗണ്ടിൽ നിന്നുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ നീതുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നീതു അഗർവാളിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചുകഴിഞ്ഞു. നീതുവിന് വേണ്ടി ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളിൽ വല വിരിച്ചിരിക്കുകയാണ് പൊലീസ്.

ചന്ദനം കള്ളക്കടത്ത് തലവനായ മസ്താൻ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗർവാളിന് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. മസ്താൻ വാലി ഇവരെ വിവാഹം കഴിച്ചിരുന്നോ എന്ന അന്വേഷണത്തിലാണ് പൊലീസ്. മൂമ്പ് രണ്ടു തവണ വിവാഹം കഴിച്ച മസ്താൻ വാലി നീതുവിനെയും വിവാഹം കഴിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ തെളിവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അവർ.

നീതുവിന് മസ്താൻ വാലി ഒരു ഫ്ളാറ്റ്, കാർ, ബൈക്ക് എന്നിവ സമ്മാനമായി നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് കള്ളക്കടത്തുകാർക്ക് പണം കൈമാറിയത് ഇവരുടെ അക്കൗണ്ടിൽ നിന്നാണെന്ന് മനസ്സിലായത്. ക്രിമിനൽ ഗൂഡാലോചനയിൽ ഇവരും പങ്കാളിയായിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ.

ഈ സംശയം ശരിവച്ചാണ് നീതു അഗർവാൾ ഒളിവിൽ പോയിരിക്കുന്നത്.ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലെ രുദ്രാവരം പൊലീസ് സ്‌റ്റേഷനിലാണ് നീതുവിനെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി തന്റെ പേര് ബന്ധപ്പെട്ടതിന് പിന്നാലെയാണ് നീതുവിനെ കാണാതായിരിക്കുന്നത്.

പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ 2013 ലാണ് നീതു അഗർവാൾ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. ഈ ചിത്രം നിർമ്മിച്ചത് മസ്താൻ വാലിയാണ്. ചന്ദനം കള്ളക്കടത്ത് സംഘത്തിന് തെലുങ്ക് സിനിമയിലെ ആളുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP