Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് അസഭ്യം പറഞ്ഞെന്ന പരാതിയുമായി തെലുങ്ക് ഗായിക രംഗത്ത്; കൗസല്യയുടെ പുതിയ പരാതി ഭർത്താവുമായുള്ള സ്ത്രീധന കേസ് പരിഗണനയിലിരിക്കെ

ഭർത്താവ് അസഭ്യം പറഞ്ഞെന്ന പരാതിയുമായി തെലുങ്ക് ഗായിക രംഗത്ത്; കൗസല്യയുടെ പുതിയ പരാതി ഭർത്താവുമായുള്ള സ്ത്രീധന കേസ് പരിഗണനയിലിരിക്കെ

ർത്താവിനെതിരെയുള്ള സ്ത്രീധന കേസ് നിലനില്‌ക്കെ തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് പ്രമുഖ തെലുങ്ക് ഗായിക കൗസല്യ വീണ്ടും രംഗത്ത്. ഭർത്താവിനെതിരെ കൗസല്യ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്

ഭർത്താവ് സുബ്രഹ്മണ്യൻ സ്വാമിയുമായുള്ള സ്ത്രീധനക്കേസ് രണ്ടു വർഷമായി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ആരോപണം. ബാല്യകാല സുഹൃത്ത് സുബ്രഹ്മണ്യ സ്വാമിയുമായി 15 വർഷങ്ങൾക്ക് മുമ്പാണ് കൗസല്യ വിവാഹിതയായത്. എന്നാൽ കുടുംബ കലഹത്തെ തുടർന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇരുവർക്കും 12 വയസുള്ള മകനുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് സുബ്രഹ്മണ്യൻ കൗസല്യയെ ഫോണിൽവിളിച്ച് അസഭ്യം പറഞ്ഞുവെന്നാണ് കേസ്. എസ്.ആർ പൊലീസ് സ്‌റ്റേഷനിലാണ് കൗസല്യ കേസ് രജിസ്റ്റർ ചെയ്തത്.

ബാലസുബ്രഹ്മണ്യത്തിനെതിരെ കൗസല്യ നേരത്തെയും പരാതി നൽകിയിട്ടുണ്ടെന്നും അന്ന് ഇരുവരും കൗൺസിലിംഗിന് വിധേയമായിരുന്നതായും ഇരുവരോടും അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, താൻ നിരപരാധിയാന്നെന്നും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തന്നെ കരിവാരിത്തേക്കാൻ കൗസല്യ ശ്രമിക്കുകയാണെന്ന് ബാലസുബ്രഹ്മണ്യത്തിന്റെ ആരോപണം.

ബാല്യകാല സുഹൃത്തുക്കളായ കൗസല്യയും ബാലസുബ്രഹ്മണ്യവും ഏതാനും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. 1999 ൽ നീ കോസം എന്ന തെലുങ്ക് ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച കൗസല്യ 350 ഓളം സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP