Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധകരും ബഹളവുമില്ലാതെ തല അജിത്ത് പാലക്കാട്ടെ ക്ഷേത്രത്തിൽ തൊഴുതുമടങ്ങി; തമിഴ് സൂപ്പർസ്റ്റാർ കൊട്ടുകുളങ്ങര ക്ഷേത്രത്തിൽ എത്തിയത് എന്നൈ അറിന്താൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി

ആരാധകരും ബഹളവുമില്ലാതെ തല അജിത്ത് പാലക്കാട്ടെ ക്ഷേത്രത്തിൽ തൊഴുതുമടങ്ങി; തമിഴ് സൂപ്പർസ്റ്റാർ കൊട്ടുകുളങ്ങര ക്ഷേത്രത്തിൽ എത്തിയത് എന്നൈ അറിന്താൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി

രാധകരും ബഹളവുമില്ലാതെ അതീവ രഹസ്യമായി തമിഴ് സൂപ്പർസ്റ്റാർ പാലക്കാട്ട് ക്ഷേത്രത്തിലെത്തി തൊഴുതുമടങ്ങി.പുതിയ ചിത്രത്തിന് അനുഗ്രഹം തേടിയാണ് അജിത്തുകൊട്ടുകുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയത്.അതീവ രഹസ്യമായാണ് അജിത് ക്ഷേത്ര ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്നു.

പുതിയ ചിത്രമായ അടുത്തയാഴ്ച റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് താരം ക്ഷേത്ര ദർശനം നടത്തിയത്. ചിത്രം റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണി കത്ത് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ക്ഷത്രത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അജിത്തിന്റെ 55ാം ചിത്രമാണ് എന്നൈ അറിന്താൽ. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ഇറോസ് ഇന്റർനാഷ്ണലാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ചിത്രം തീയറ്ററുകളിൽ എത്തും.

തന്റെ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി തിരുപ്പതി ദർശനം അജിത്തിന് പതിവാണ്. അജിത്ശാലിനി ദമ്പതികൾ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലുമാണ് ഇപ്പോൾ. കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനായി നാല് മാസത്തേക്ക് സിനിമകൾക്ക് ബ്രേക്ക് നൽകിയിരിക്കുകയാണ് അജിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP