Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ പ്രതിഫലത്തെക്കുറിച്ചോ ചോദിച്ചില്ല; വിശ്വാസം എന്ന ചിത്രത്തിന് വേണ്ടി മറ്റ് സിനിമകളുടെ ഡേറ്റ് അഡ്ജറ്റ് ചെയ്യാനും റെഡി; സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുന്ന നയൻതാര അജിത്തിന്റെ നായികയാവാൻ സമ്മതിച്ചത് നിബന്ധനകൾ വക്കാതെ

കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ പ്രതിഫലത്തെക്കുറിച്ചോ ചോദിച്ചില്ല; വിശ്വാസം എന്ന ചിത്രത്തിന് വേണ്ടി മറ്റ് സിനിമകളുടെ ഡേറ്റ് അഡ്ജറ്റ് ചെയ്യാനും റെഡി; സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുന്ന നയൻതാര അജിത്തിന്റെ നായികയാവാൻ സമ്മതിച്ചത് നിബന്ധനകൾ വക്കാതെ

ക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നിലനിർത്തുന്ന താരമാണ് നയൻതാര. അതുകൊണ്ട് തന്നെ തമിഴിലെ ലേഡി സൂപ്പർസ്റ്റാറിനെ തേടിയെത്തുന്നതും നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ തന്നെയാണ്. മാത്രമല്ല നയൻസിനെ നായികക്കാനായി ഡയറക്ടർമാരും നിർമ്മാതാക്കളും ക്യുവിലാണ് താനും. എന്നാൽ സാധാരണ സിനിമ ചെയ്യുന്നതിന് മുമ്പായി നിബന്ധനകൾ സ്വീകരിക്കാറുള്ള നടി അജിത്തിന്റെ നായികയായി എത്തുന്നത് യാതൊരു നിബന്ധനകളും ഇല്ലാതെയാണെന്നാണ് പുതിയ വിശേഷം. തമിഴ് മാഗസിനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

വിശ്വാസം സിനിമയുടെ അണിയറ പ്രവർത്തകർ നയൻതാരയെ സമീപിച്ചപ്പോൾ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ പ്രതിഫലത്തെക്കുറിച്ചോ നയൻതാര ചോദിച്ചില്ലെന്നും ഇത് അണിയറ പ്രവർത്തകരെ ശരിക്കും അദ്ഭുതപ്പെടുത്തിയെന്നും മാത്രമല്ല വിശ്വാസം സിനിമയ്ക്കുവേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അജ്ഡസ്റ്റ് ചെയ്യാനും നയൻതാര തയ്യാറായെന്നാണ് മാഗസിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അജിത്തിനോടുള്ള ബഹുമാനം മൂലമാണ് കഥ പോലും കേൾക്കാതെ നയൻതാര സിനിമ ചെയ്യാൻ തയ്യാറായതെന്നാണ് വിശ്വാസം ടീം കരുതുന്നത്. ഇതിനു മുൻപ് ബില്ല, ആരംഭം, അയേഗൻ എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP