Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനവാസിയുടെ വേഷമണിയാൻ തമിഴ് നടൻ ആര്യയുടെ താമസം കാടിനുള്ളിൽ തന്നെ; ചെരുപ്പ് പോലും അണിയാതെ കഠിനമായ വർക്ക് നടത്തി നടൻ; തനി കാട്ടുരാജയിൽ പുതിയ മേക്ക് ഓവറുമായി ആര്യ

വനവാസിയുടെ വേഷമണിയാൻ തമിഴ് നടൻ ആര്യയുടെ താമസം കാടിനുള്ളിൽ തന്നെ; ചെരുപ്പ് പോലും അണിയാതെ കഠിനമായ വർക്ക് നടത്തി നടൻ; തനി കാട്ടുരാജയിൽ പുതിയ മേക്ക് ഓവറുമായി ആര്യ

ജംഗിൾ ബുക്കിലെ മൗഗ്ലി ഒരു കൊച്ചുപയ്യനാണെങ്കിൽ മുതിർന്ന മൗഗ്ലിയുടെ വേഷമണിയാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ ആര്യ. പുതിയ ചിത്രമായ തനി കാട്ടുരാജയിൽ ഒരു വനവാസിയുടെ വേഷമാണ് ആര്യയ്ക്ക്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടി നടൻ കഠിനമായ വർക്കൗട്ടിലാണെന്നാണ് റിപ്പോർട്ട്.

നടന്റെ ഇപ്പോൾ കാട്ടിലാണ് വാസം. തമിഴ്‌നാട്ടിലും കേരളത്തിലുമായി വനാന്തരങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആദിവാസി ജനതയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിലാണ് ആരംഭിച്ചത്. കാട്ടിലാണെങ്കിലും തന്റെ ഫിറ്റ്നസ്സ് നിലനിർത്തുന്നതിൽ യാതൊരു വിട്ടുവീഴച്ചയ്ക്കും നടൻ തയ്യാറല്ല.

വർക്ക് ഔട്ടിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് ലൊക്കേഷനിലെത്തിയത്. രാവിലെ രണ്ട് മണിക്കൂർ തുടർച്ചയായി വർക്ക് ഔട്ട് നടത്തുന്നതിന് പുറമെ വൈകീട്ട് ട്രെക്കിങുമുണ്ട്. ശരീരം രൂപപ്പെടുത്താനായി രണ്ട് പരിശീലകരുടെ സഹായത്താൽ ഷൂട്ടിങ് കാലയളവിൽ കഠിനമായ വർക്ക് ഔട്ട് നടത്തിയെന്നും ആര്യ പറയുന്നു.

പുലർച്ചെ നാല് മണി മുതലാണ് ഫിറ്റ്നസിന് വേണ്ടിയുള്ളപരിശീലനം. ചെരുപ്പിടാതെയാണ് കാട്ടിൽ മുഴുവൻ ദിവസങ്ങളും ചെലവഴിച്ചതെന്നും ആര്യ പറയുന്നു.ഭക്ഷണരീതിയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

കാട്ടിൽ ജനിച്ച് ജീവിച്ച് വളർന്ന മുപ്പത് പിന്നിട്ട മൗഗ്ലിയെന്നാണ് ആര്യ തന്നെ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. രാഘവനാണ് ചിത്രത്തിന്റെ സംവിധായകൻ.തമിഴ് ചിത്രം 'നാൻ കടവുളി'ന് ശേഷം ഇത് രണ്ടാം തവണയാണ് വ്യത്യസ്തമായ വേഷത്തിൽ ആര്യ എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP