Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ മുഖം മറക്കാനാവില്ല; മാധുരിയുടെ സൗന്ദര്യത്തെ വാഴ്‌ത്തി ശശി തരൂർ; മാധുരി ദീക്ഷിതിന്റെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാനാവില്ല; നടന്മാരിൽ പ്രിയം രാജേഷ് ഖന്നയോടെന്നും തരൂർ

ആ മുഖം മറക്കാനാവില്ല; മാധുരിയുടെ സൗന്ദര്യത്തെ വാഴ്‌ത്തി ശശി തരൂർ; മാധുരി ദീക്ഷിതിന്റെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാനാവില്ല; നടന്മാരിൽ പ്രിയം രാജേഷ് ഖന്നയോടെന്നും തരൂർ

 കൊച്ചി: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തെ വാഴ്‌ത്തി ശശി തരൂർ എം പി. മാധുരിയുടെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്ന് പറഞ്ഞാണ് ശശി തരൂർ നടിയോടുള്ള തന്റെ ഇഷ്ടം പ്രകടമാക്കിയത്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂർ തന്റെ ഇഷ്ടനടിയെക്കുറിച്ച് വാചാലനായത്.സിനിമാപ്രേമി കൂടിയായ തരൂരിന് കുട്ടിക്കാലം മുതൽ ബോളിവുഡ് താരങ്ങളോടും സിനിമകളോടും ഇഷ്ടമുണ്ട്.

ബാല്യത്തിൽ മുംതാസ്, സൈറാ ബാനു തുടങ്ങിയ താരങ്ങളെയായിരുന്നു ഇഷ്ടമെങ്കിൽ കൗമാരത്തിലെത്തിയപ്പോൾ അത് സീനത്ത് അമനിലേക്കും പർവീൺ ബാബിയിലേക്കുമായി. എന്നാൽ ഇപ്പോൾ തരൂരിന്റെ മനസ്സു നിറച്ചത് മാധുരി ദീക്ഷിതിന്റെ സൗന്ദര്യമാണ്.

ആരാധനയിൽ രാജേഷ് ഖന്നയും ശർമ്മിള ടാഗോറും തമ്മിലുള്ളതും മേരാ നാം ജോക്കറിൽ അർദ്ധനഗ്‌നയായ സിമി ഗൈർവാളിനെ റിഷി കപൂർ നോക്കുന്നതുമായ രംഗങ്ങളാണ് തരൂരിന്റെ കൗമാരസങ്കൽപങ്ങളെ സ്വാധീനിച്ചത്. താരങ്ങളിൽ ശശി കപൂറിനേയും സഞ്ജയ് ഖാനേയും ഇഷ്ടമാണ്. എങ്കിലും നടന്മാരിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് രാജേഷ് ഖന്നയാണെന്നും തരൂർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP