Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഗ് ബി എന്നും ബിഗ് ബി തന്നെ; ട്വിറ്ററിൽ അമിതാഭിനെ വെല്ലാൻ ആരുമില്ല; നടിമാരിൽ മുന്നിൽ പ്രിയങ്ക ചോപ്ര

ബിഗ് ബി എന്നും ബിഗ് ബി തന്നെ; ട്വിറ്ററിൽ അമിതാഭിനെ വെല്ലാൻ ആരുമില്ല; നടിമാരിൽ മുന്നിൽ പ്രിയങ്ക ചോപ്ര

മുംബൈ: ബോളിവുഡിൽ എന്നും രാജാവ് ബിഗ് ബി തന്നെ. താരമൂല്യത്തിൽ ഇടിവൊന്നും തട്ടിയിട്ടില്ലെന്ന് അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം വ്യക്തമാക്കുന്നു.

ട്വിറ്ററിൽ ബിഗ്‌ബിയെ വെല്ലാൻ ആരുമില്ലെന്നതാണ് സത്യം. ട്വിറ്ററിന്റെ കാര്യത്തിൽ രാജ്യത്തെ നടന്മാരിൽ ഒന്നാം സ്ഥാനം അമിതാഭിനാണ്. ഡിജിറ്റൽ സർവീസ് പ്രൊവൈഡറായ ടു ദ ന്യൂ തയ്യാറാക്കിയ അനലിറ്റിക് റിപ്പോർട്ടിലാണ് 1.2 കോടി ഫോളോവേഴ്‌സുമായി ബച്ചൻ ഒന്നാമതെത്തിയിരിക്കുന്നത്.

ട്വിറ്ററിൽ താരങ്ങൾക്കുള്ള സ്വീകാര്യതയും ആരാധകരുമായുള്ള ഇടപെടലുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാൻ (1.04 കോടി ഫോളോവേഴ്‌സ്), അഭിഷേക് ബച്ചൻ (54 ലക്ഷം ഫോളേഴ്‌സ്) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഋതിക് റോഷൻ (77 ലക്ഷം), ആമിർ ഖാൻ (1.01 കോടി ), സൽമാൻ ഖാൻ (95 ലക്ഷം) എന്നിവരും ട്വിറ്റർ സ്വീകാര്യതയുള്ള താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്.

ശരാശരി 20 ട്വീറ്റുകളുമായി ട്വിറ്ററിൽ കൂടുതൽ ഇടപെടുന്ന താരവും ബച്ചൻ തന്നെ. മകൻ അഭിഷേക് ആണ് ഇക്കാര്യത്തിൽ രണ്ടാമത്. അനുപം ഖേർ, ഷാരൂഖ് ഖാൻ ,സോനാക്ഷി സിൻഹ എന്നിവരും ട്വിറ്റർ ആക്ടിവിറ്റിയിൽ മുന്നിലുണ്ട്.

പ്രിയങ്ക ചോപ്രയാണ് നടിമാരുടെ പട്ടികയിൽ ഒന്നാമത്. ദീപിക പദുക്കോൺ, സോനം കപൂർ, സോനാക്ഷി സിൻഹ എന്നിവരും മുൻനിരയിൽ ഉണ്ട്. നവംബർ മാസത്തിലെ താരങ്ങളുടെ 100 ട്വീറ്റുകളാണ് ടു ദ ന്യൂ വിശകലനം ചെയ്തത്. താരങ്ങളുടെ ട്വീറ്റുകളിൽ ഭൂരിഭാഗവും സിനിമാ പ്രൊമോഷനുമായും ബ്രാൻഡ് പ്രൊമോഷനുമായിരുന്നുവെന്നും ടു ദ ന്യൂ പഠന റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP