Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനാർക്കലി മോഡൽ ഗൗണിൽ റാമ്പിൽ ചുവടുവച്ച് വീണ്ടും ഐശ്വര്യ; ഇടവേളയെടുത്തെന്ന് തോന്നിയിട്ടില്ല; വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ സന്തോഷത്തിൽ ലോകസുന്ദരി

അനാർക്കലി മോഡൽ ഗൗണിൽ റാമ്പിൽ ചുവടുവച്ച് വീണ്ടും ഐശ്വര്യ; ഇടവേളയെടുത്തെന്ന് തോന്നിയിട്ടില്ല; വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ സന്തോഷത്തിൽ ലോകസുന്ദരി

ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ജസ്ബ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്് ബോളിവുഡ് താരം ഐശ്വര്യ റായി. ജസ്ബയുടെ റിലീസിന് മുമ്പ് ലോകസുന്ദരിയുടെ റാമ്പിൽ എത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കിയിരിക്കുകയാണ്.

ലോകസുന്ദരി റാമ്പിലെത്തിയതോടെ ക്യാമറക്കണ്ണുകൾ മിന്നിമറയുന്ന കാഴ്‌ച്ചയാണ് കണ്ടത്. ചടുല താളങ്ങളുമായി അഴകിന്റെ റാണിമാർ റാമ്പിൽ നിരന്നപ്പോൾ കാണികളുടെ എല്ലാ കണ്ണുകളും താരസുന്ദരി ഐശ്വര്യയിലായിരുന്നു.

റാമ്പിൽ ഐശ്വര്യ റായിയുടെ ഉജ്വല തിരിച്ചുവരവാണ് കണ്ടത്. ഡൽഹിയിൽ നടന്ന ഒരു ഫാഷൻ ഷോയിലാണ് ഐശ്വര്യ ആരാധകരെ ഞെട്ടിച്ചത്. എഐസിഡബ്ല്യൂ 2015ൽ മനീഷ് മൽഹോത്രയുടെ ഡിസൈനിൽ ഐശ്വര്യ റാമ്പിൽ തിളങ്ങി. അനാർക്കലി മോഡൽ ഗൗണിൽ ഗോൾഡൻ ജായ്ക്കറ്റുമിട്ടാണ് ഐശ്വര്യ വേദിയിലെത്തിയത്.

സുഹൃത്തുക്കളേയും സഹപ്രവർത്തകരെയും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.അഞ്ച് വർഷത്തോളമായി ആഷ് ബോളിവുഡ് ലോകത്തുനിന്നു മാറിനിന്നിട്ട്. എന്നാൽ അഞ്ച് വർഷമായി എന്ന തോന്നൽ തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് ആഷ് പറഞ്ഞത്.

ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജസ്ബ. ഷബാന ആസ്മി, ജാക്കി ഷ്രോഫ്, ഇർഫാൻ തുടങ്ങിയവരും ചിത്രത്തിൽ ഐശ്വര്യയ്‌ക്കൊപ്പമുണ്ട്.മറക്കാനാവാത്ത നിമിഷങ്ങൾ ജസ്ബ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലൂടെ തനിക്ക് ലഭിച്ചെന്ന് താരം പറഞ്ഞു. ദക്ഷിണ കൊറിയൻ സിനിമയാണ് ജസ്ബ.

2007ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ചിത്രം 'സെവൻ ഡെയ്‌സി'ന്റെ റീമെയ്‌ക്കാണ് ജസ്ബ. ചിത്രം ഒക്ടോബർ 9ന് റിലീസാകും. 2010ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഗുസാരിഷ് എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP