Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അമ്മ'യിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ; തീരുമാനം തെറ്റായി പോയെന്നും പുനഃപരിശോധിക്കണമെന്നും അഭിപ്രായം; വിമൻ ഇൻ കളക്ടീവ് ചുരുക്കം പേരിലേക്ക് ഒതുങ്ങരുതെന്നും ഷാജോൺ

'അമ്മ'യിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ; തീരുമാനം തെറ്റായി പോയെന്നും പുനഃപരിശോധിക്കണമെന്നും അഭിപ്രായം; വിമൻ ഇൻ കളക്ടീവ് ചുരുക്കം പേരിലേക്ക് ഒതുങ്ങരുതെന്നും ഷാജോൺ

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽനിന്നു ദീലീപിനെ പുറത്താക്കിയത് തെറ്റായ തീരുമാനമെന്ന് സംശയിക്കുന്നതായി കലാഭവൻ ഷാജോൺ.ഈ തീരുമാനം പുനപരിശോധിക്കണമെന്നാണ് അഭിപ്രായം. ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമാണ്.പൃഥ്വിരാജിന്റെ സമ്മർദ്ദത്തിൽ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവൻ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചുവെന്നും ഷാജോൺ ഒരുടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ പറഞ്ഞു.

വിമൻ ഇൻ കലക്ടീവ് സംഘടനയുടെ പ്രവർത്തനം സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാകണമെന്നും ഷാജോൺ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും അതിൽ ഇടം നൽകണമെന്നും ഷാജോൺ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP