Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ അവാർഡ് ജേതാവായ ത്യാഗരാജൻ കുമാരരാജ ചിത്രത്തിൽ ഫഹദ് ഫാസിൽ; നടനെത്തുക വിജയ് സേതുപതിക്കൊപ്പം

ദേശീയ അവാർഡ് ജേതാവായ ത്യാഗരാജൻ കുമാരരാജ ചിത്രത്തിൽ ഫഹദ് ഫാസിൽ; നടനെത്തുക വിജയ് സേതുപതിക്കൊപ്പം

രണ്യകാണ്ഡം എന്ന സിനിമയിലൂടെ സംവിധാനത്തിന് ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം കുമാരരാജ അടുത്ത ചിത്രവുമായി എത്തുമ്പോൾ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചന.

ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി ക്കുന്നതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ കഴിയില്ലെന്ന് സംവിധായകൻ ത്യാഗരാജൻ പറയുന്നു.

തമിഴിൽ പുതുശൈലി പരീക്ഷിക്കുന്ന സംവിധായകരിൽ ഒരാള് കൂടിയാണ് ത്യാഗരാജൻ കുമാരരാജ. തനി ഒരുവൻ സംവിധാനം ചെയത മോഹൻരാജയുടെ പുതിയ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്. നെഗറ്റീവ് റോളിലാണ് ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP