Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയ്ക്ക് പിന്നാലെ ട്രിപ്പിൾ റോളിൽ തിളങ്ങാൻ ചിമ്പുവും; ത്രിഷ ഇല്ലെനാ നയൻതാരയ്ക്ക് ശേഷം ആദിക് രവീന്ദ്രൻ ഒരുക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാർ

വിജയ്ക്ക് പിന്നാലെ ട്രിപ്പിൾ റോളിൽ തിളങ്ങാൻ ചിമ്പുവും; ത്രിഷ ഇല്ലെനാ നയൻതാരയ്ക്ക് ശേഷം ആദിക് രവീന്ദ്രൻ ഒരുക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാർ

ത്രിഷ ഇല്ലെനാ നയൻതാരയ്ക്ക് ശേഷം ആദിക് രവീന്ദ്രൻ ഒരുക്കുന്ന ചിത്രത്തിൽ ചിമ്പു ട്രിപ്പിൾ റോളിൽ എത്തുന്നു. വിജയ് ത്രിപ്പിൾ റോളിൽ എത്തുന്ന അറ്റ്‌ലീ ചിത്രമായ തെറി ഇപ്പോൾ തമിഴകത്ത് ചൂടു പിടിച്ച ചർച്ചയാകുമ്പോഴാണ് ചിമ്പുവിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പുറത്ത് വരുന്നത്.

ചിത്രത്തിലെ ഓരോ ചിമ്പു കഥാപാത്രത്തിനും ഓരോ നായികമാരും ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.മന്മഥൻ, ചിലമ്പാട്ടം എന്നീ ചിത്രങ്ങളിൽ ഡബിൾ റോളിൽ ചിമ്പു ഇതിന് മുൻപ് എത്തിയിട്ടുണ്ട്. പക്ഷേ ഒരു ട്രിപ്പിൾ റോൾ ചിത്രം ആദ്യമായാണ്.

മൂന്ന് നായികമാർ ആരൊക്കെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. പ്രണയവും ആക്ഷനും ചേർന്ന ചിത്രമാവും ഇതെന്ന് ആദിക് രവിചന്ദ്രൻ പറയുന്നു. ചിമ്പുവിന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നാവുമിതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ജൂണിലോ ജൂലൈയിലോ ആവും ആദിക് രവിചന്ദ്രന്റെ ഈ ചിമ്പു ചിത്രം ചിത്രീകരണം ആരംഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP