Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രിയപ്പെട്ട ദീപിക അറിയാൻ, ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ്...' ക്ലീവേജ് ട്വീറ്റിൽ ദീപിക പദുക്കോണിന് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ

'പ്രിയപ്പെട്ട ദീപിക അറിയാൻ, ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ്...' ക്ലീവേജ് ട്വീറ്റിൽ ദീപിക പദുക്കോണിന് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ

ക്ലീവേജ് ട്വീറ്റ് വിവാദത്തിൽ ദീപിക പദുക്കോണിനെതിരെ രൂക്ഷവിമർശനവുമായി ടൈംസ് ഓഫ് ഇന്ത്യ. തന്റെ ശരീരം പ്രദർശിപ്പിച്ച് സിനിമയിൽ അഭിനയിക്കാൻ മടി കാണിക്കാത്ത താരത്തിന്റെ ചിത്രം തങ്ങൾ പ്രദർശിപ്പിച്ചതാണോ തെറ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ എന്റർടെയിന്മെന്റ് വിഭാഗത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ദീപിക പദുക്കോൺ നൽകിയ മറുപടിയെ പിന്തുണച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്വീറ്റുകളുടെ ഒരു പ്രളയം തന്നെയായിരുന്നു. ബോളിവുഡ് താരങ്ങളും ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

സംഭവം വൻ വിവാദം സൃഷ്ടിച്ചതോടെയാണ് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖികയായ പ്രിയ ഗുപ്തയാണ് ദീപിക പദുക്കോണിന് മറുപടിയെന്നോണമുള്ള ലേഖനം എഴുതിയത്. ഒളിക്യാമറ വച്ചോ, വീട്ടിലേക്ക് എത്തിനോക്കിയോ, സ്വകാര്യതയിലേക്ക് കടന്നു കയറിയോ, അവരുടെ അറിവോ സമ്മതമോ കൂടാതെ പകർത്തിയതോ ആയ ചിത്രങ്ങളല്ല തങ്ങൾ പ്രസിദ്ധീകരിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ ലേഖനത്തിൽ നിന്ന്...

അച്ചടി, ദൃശ്യ, ശ്രാവ്യ, ഓൺലൈൻ വിഭാഗങ്ങളിലായി സാന്നിധ്യമുള്ള ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമ സ്ഥാപനങ്ങളിലൊന്നായ ഞങ്ങൾ ഓരോ മാദ്ധ്യമത്തേയും വ്യത്യസ്ത രീതിയിലാണ് സമീപിക്കുന്നത്. ഞങ്ങളുടെ പ്രേക്ഷരും അതേ. വിവധ മാദ്ധ്യമങ്ങളിലൂടെ ഉള്ളടക്കം വിതരണം ചെയ്യുന്നതിന് എല്ലാത്തിനും ചേരുന്ന ഒരു ഫോർമുലയില്ല.

വെള്ളിയാഴ്ച ദീപിക എഫ്ബിയിൽ എഴുതി: 'ഒരു കഥാപാത്രം ചിലപ്പോൾ ശരീരമാസകലം മറയുന്ന വസ്ത്രമോ ചിലപ്പോൾ പൂർണ നഗ്‌നയോ ആയിരിക്കും. ഏതു തിരഞ്ഞെടുക്കണം ഏതു വേണ്ട എന്നു തീരുമാനിക്കുന്നത് ഞാനാണ്. ഇത് അഭിനയമാണ്, യാഥാർത്ഥ്യമല്ലെന്നും എന്റെ കഥാപാത്രത്തിന് ചേരുന്നത് പരമാവധി അഭിനയിച്ചു ഫലിപ്പിക്കുക എന്നത് എന്റെ ജോലിയാണെന്നും മനസ്സിലാക്കുക.'

ദീപിക, താങ്കളുടെ വാദത്തെ ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ വെള്ളിത്തിരയ്ക്കു പുറത്ത് താങ്കൾ പലതവണ മേനി പ്രദർശനം നടത്തിയിട്ടുണ്ട്. ഡാൻസ് പരിപാടികളും മാഗസിൻ കവറുകളിലും ഫോട്ടോ ഷൂട്ടുകളിലും സിനിമകളുടെ പ്രൊമോഷണൽ ചടങ്ങുകളിലെല്ലാം. ഇതിനെ കുറിച്ച് എന്തു പറയുന്നു? ഇവിടെയൊക്കെ ഏത് വേഷമാണ് താങ്കൾ അഭിനയിച്ചിരുന്നത്? പിന്നെ എന്തിനാണ് ഈ ഇരട്ടമുഖം? പല മാദ്ധ്യമങ്ങളും ദീപികയുടെ മുലയിടുക്ക് സ്വതന്ത്രമായി കാണിച്ചിട്ടുണ്ട്. അവയെല്ലാം ദീപികയ്ക്ക് മര്യാദക്കേടായിട്ടു പോലും ഇപ്പോഴെന്തിനാ ഈ ദ്വൈമുഖം. ഈ ചിത്രങ്ങളില്ലാതെയും അവർക്ക് വാർത്ത കൊടുക്കാമായിരുന്നല്ലോ.

അതെ, ഞങ്ങൾ നൽകിയ തലക്കെട്ട് ഒന്നുകൂടി നന്നാക്കാമായിരുന്നു. പക്ഷേ ഓൺലൈൻ ലോകം പത്രങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഇത് പ്രശ്‌നങ്ങളും കലപിലകളും നിറഞ്ഞതാണ്. അതു കൊണ്ട് തന്നെ സെൻസേഷണൽ തലക്കെട്ടുകൾ ഇവിടെ സാധാരണയുമാണ്.

ധാർമ്മിക പൊലീസിനെതിരെ ഞങ്ങൾ എന്നും പ്രചാരണം നടത്തിയിട്ടുണ്ട്. ദീപിക അവളുടെ മേനി പ്രദർശനം നടത്തുന്നതിൽ ഞങ്ങൾക്ക് ഒരു നാണക്കേടും ഇല്ല. പൊതു വേദികളിൽ വച്ചെടുത്ത ദീപികയുടെ ചിത്രങ്ങളിൽ ഏത് പ്രസിദ്ധീകരിക്കണം, ഏതു വേണ്ട എന്നു പരിശോധിക്കണമെന്നാണോ അവർ ആവശ്യപ്പെടുന്നത്? സിനിമാ താരങ്ങളുടെ സിനിമയ്ക്കു പുറത്തുള്ള മാലോകരെല്ലാം കണ്ട കാഴ്ചയുടെ ചിത്രങ്ങൾ സെൻസർ ചെയ്യാൻ സമാന്തര സെൻസർ ബോർഡ് വേണമെന്ന സ്ഥിതിയിലേക്കാണോ കാര്യങ്ങളുടെ പോക്ക്? ഇത് ഒളിക്യാമറ വച്ചോ, വീട്ടിലേക്ക് എത്തിനോക്കിയോ, സ്വകാര്യതയിലേക്ക് കടന്നു കയറിയോ, അവരുടെ അറിവോ സമ്മതമോ കൂടാതെ പകർത്തിയതോ ആയ ചിത്രങ്ങളല്ല.

'അതെ, ഞങ്ങൾ സിനിമയിലെ പുരുഷന്റെ എയ്റ്റ് പാക്ക് ബോഡി കണ്ട് അസൂയപ്പെടുകയും വെള്ളമിറക്കുകയും ഒക്കെ ചെയ്യുന്നു. പക്ഷേ പൊതു ചടങ്ങിനെത്തുമ്പോൾ വിലകുറഞ്ഞ തലക്കെട്ടുകൾക്കു വേണ്ടി പുരഷന്റെ ഗുഹ്യഭാഗത്തേക്ക് നാം കാമറ സൂം ചെയ്യാറുണ്ടോ??!!' ഒരു കലണ്ടർ ഗേളായി കരിയർ തുടങ്ങിയ ദീപിക എഴുതുന്നു. ദീപിക, ഒന്നു പറയട്ടെ. ഒരു സ്ത്രീയുടെ യോനിയിലേക്കോ, മുല ഞെട്ടിലേക്കോ ഞങ്ങൾ ക്യമറ സൂം ചെയ്തിട്ടില്ല. ഒരു പത്രം എന്ന നിലയ്ക്ക് ഇങ്ങനെയുള്ള ദൃശ്യങ്ങൾ മറയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ താങ്കളുടെ സ്തന വിടവ് ഷാരൂഖ് ഖാന്റെ എയ്റ്റ് പായ്ക്ക് ബോഡിയെ പോലെ സെക്‌സി തന്നെയാണ്. ഓൺലൈൻ മീഡിയയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ 'ഓ മൈ ഗോഡ്... ഷാരൂഖിന്റെ എയ്റ്റ് പായ്ക്ക് സെക്‌സി ബോഡി!!!' എന്ന തലക്കെട്ടും കണ്ടെന്നിരിക്കും.

താങ്കൾ പിന്നെയും എഴുതി: 'എല്ലാവർക്കും ഓരോ അഭിപ്രായമുണ്ട്. അർഹിക്കുന്നതിലേറെ ശ്രദ്ധ കിട്ടിയേക്കാമെന്നതിനാൽ ഇതുമായി മുന്നോട്ടു പോകാൻ എനിക്കു താൽപര്യമില്ല. കൂടുതൽ അനർഹമായ തലക്കെട്ടുകൾ ചെലവാക്കാൻ ഇത് ഇനിയും വളച്ചൊടിക്കപ്പെടുകയും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്‌തേക്കാം.' ട്വിറ്ററിൽ കാര്യം ഇങ്ങനെ പറഞ്ഞപ്പോഴും ഓരോ മെസേജുകളും റി ട്വീറ്റ് ചെയ്യാനും പരമാവധി അഭിമുഖങ്ങൾ നൽകാനും താങ്കൾ തയാറായി. ഇത് താങ്കൾക്ക് വലിയ പ്രചാരം നൽകുകയും ചെയ്തു. താങ്കളുടെ അടുത്ത ചിത്രം റിലീസാകാനിരിക്കുന്ന കൃത്യ സമയത്തു തന്നെ. ഒരു വർഷമായി ഈ വീഡിയോ യൂ ട്യൂബിലുണ്ട്. ഇപ്പോൾ മാത്രമെന്താ എതിർപ്പ്?

ഞങ്ങളുടെ മാദ്ധ്യമ സുഹൃത്തുക്കൾ ഇനിമുതൽ ദീപികയുടേത് ഉൾപ്പെടേയുള്ളവരുടെ സ്തനവിടവിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നത് നിർത്തുമോ എന്നാണ് ഞങ്ങൾ ആശ്ചര്യത്തോടെ നോക്കിയിരിക്കുന്നത്.

Graphic courtesy: Times of India

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP