Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് പണ്ഡിറ്റിന്റെ സമയമാണ് സമയം; വെള്ളിയാഴ്ച ഇറങ്ങിയത് ടിന്റുമോൻ എന്ന കോടീശ്വരൻ മാത്രം; സർവ്വ ചാനലുകളിലും പ്രത്യേക പരിപാടി; ആദ്യദിവസം തന്നെ മുടക്ക് മതുൽ കിട്ടി

സന്തോഷ് പണ്ഡിറ്റിന്റെ സമയമാണ് സമയം; വെള്ളിയാഴ്ച ഇറങ്ങിയത് ടിന്റുമോൻ എന്ന കോടീശ്വരൻ മാത്രം; സർവ്വ ചാനലുകളിലും പ്രത്യേക പരിപാടി; ആദ്യദിവസം തന്നെ മുടക്ക് മതുൽ കിട്ടി

തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന് സിനിമയെടുക്കാൻ കോടികളുടെ ആവശ്യമില്ല. കുറഞ്ഞ മുതൽമുടക്കിൽ അത്യാധുനിക സംവിധാനങ്ങളുടെ സഹായമില്ലാതെയും സന്തോഷ് പണ്ഡിറ്റ് സിനമയെടുക്കും. അതുകൊണ്ട് തന്നെ ആദ്യ ദിനം തന്നെ മുടക്ക് മുതലും കിട്ടു.

പുതിയ സിനിമയായ ടിന്റുമോൻ എന്ന കോടീശ്വരനും സംഭവിച്ചത് അത് തന്നെ. വെള്ളിയാഴ്ച റിലീസ് ചെയ്ത സന്തോഷ് പണ്ഡിറ്റിന്റെ സിനമയ്‌ക്കൊപ്പം മറ്റ് മലയാളി ചിത്രങ്ങളൊന്നും തീയേറ്ററിൽ എ്ത്തിയില്ല. ഈ ആനുകൂല്യം കൂടിയായപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ലാഭത്തിലേക്ക് കടക്കുകയും ചെയ്തു. ഇതിനൊപ്പം മറ്റ് സിനിമകളൊന്നും ഇല്ലാത്തതിനാൽ ചാനൽ പരിപാടികളിലും പണ്ഡിറ്റിന്റെ കോടീശ്വരൻ നിറഞ്ഞു. എല്ലായിടത്തും പ്രത്യേക പരിപാടികൾ. അങ്ങനെ സിനിമ ലാഭത്തിലുമെത്തി.

അതുകൊണ്ട് തന്നെ സന്തോഷ് പണ്ഡിറ്റ് തിരക്കിലാണ്. പാസ്റ്റർ ഒട്ടിക്കൽ മുതൽ എല്ലാം സംവിധായകനും തിരക്കഥാകൃത്തും, ഗാനരചയിതാവും, സംഗീത സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ് തന്നെ ചെയ്യുന്നു. ചിത്രം ഇന്നലെ റിലീസായി. യുവാക്കൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഞാൻ ഇത്രവലിയ ക്രൗഡൊന്നും പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ പറയുന്നു. എന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടുള്ള സിനിമയാണ്. ഇതിനും അഞ്ച് ലക്ഷമാണ് ചെലവായത്. ലാഭം കിട്ടുന്നതിന്റെ ഒരു ഭാഗം ഞാൻ പാവങ്ങൾക്ക് നൽകും. കോഴിക്കോട് നഗരത്തിലാണ് എന്റെ വീട്. പക്ഷേ ഞാൻ താമസിക്കുന്നത് ഒരു കുന്നിന് മുകളിലാണ്. ഗ്രാമത്തോടുള്ള ഇഷ്ടമാണ് ഇതിനു കാരണം. എന്റെ വീടു വിറ്റും ജോലി രാജിവച്ചുമാണ് സിനിമ പിടിക്കുന്നത്. മാസം 45,000 രൂപ എനിക്ക് ശമ്പളം കിട്ടുമായിരുന്നു. പിഡബ്ല്യൂഡിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു ജോലി. സിനിമയ്ക്ക് വേണ്ടി വീട് വിറ്റു. രണ്ടര മണിക്കൂറാണ് സിനിമ. ട്രെയിലർ അരമണിക്കൂറാക്കിയത് പണം കൂടുതൽ കിട്ടാനാണ്. ആളുകൾ യുട്യൂബിൽ കൂടുതൽ സമയം വീഡിയോ കാണുന്നതനുസരിച്ച് വരുമാനം കൂടുതൽ കിട്ടുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ദേവി ശ്രീദേവീ എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട് ചിത്രത്തിൽ. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറ!ഞ്ഞു., ചേട്ടാ ഇത്രനല്ല പാട്ട് ഇതിലുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല എന്ന്. പണം വരും എന്ന് തുടങ്ങുന്ന പാട്ടാണ് യുട്യൂബിൽ ഹിറ്റ്. കാരണം അതിൽ അഭിനയിക്കുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന് ഇറക്കം കുറവാണ്. പത്ത് ലക്ഷം പേർയൂട്യൂബിൽ ആ പാട്ട് കണ്ടു. ലക്ഷക്കണക്കിന് രൂപ എനിക്ക് ഇതിലൂടെ വരുമാനം ലഭിച്ചു-ലാഭക്കണക്കിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ. അടുത്ത സിനിമ നീലിമ നല്ലകുട്ടി, സിനിമയുടെ എല്ലാ ജോലിയും കഴിഞ്ഞു. അടുത്തമാസം റിലീസ് ചെയ്യുമെന്നും പറയുന്നു.

മുപ്പത് തീയറ്ററുകളിലാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്തത്. സിനിമയ്ക്കുള്ള പ്രതികരണം കണ്ടിട്ട് കൂടുതൽ തീയറ്ററുകൾ ലഭിച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയോടുകൂടി കൂടുതൽ തീയറ്ററുകളിൽ പടമെത്തും. വിജയുടെ തെറിയോടൊപ്പം ടിന്റുമോനും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നു. അന്ന് തീയറ്ററുകൾ ലഭിക്കാത്തതിനാൽ അത് സാധിച്ചില്ല. എന്റെ സിനിമയിൽ അശ്ലീലമില്ല, കള്ളുകുടിയില്ല, കഞ്ചാവില്ല, ആകെയുള്ളത് പെൺകുട്ടികളുടെ വസ്ത്രത്തിന് നീളക്കുറവുണ്ടെന്നുള്ളതേ ഉള്ളൂ. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും നായികമാർ പർദയിട്ടൊന്നുമല്ലല്ലോ നടക്കുന്നത്. നാട്ടിലെ പെൺകുട്ടികളും പർദയല്ലല്ലോ ധരിക്കുന്നത്. പിന്നെന്തിന് എന്റെ സിനിമയെ മാത്രം വിമർശിക്കണം?എല്ലാവർക്കും പണമാണ് പ്രധാനം. ഞാനും ബിസിനിസ് ഉദ്ദേശിച്ചാണ് സിനിമയിറക്കുന്നത്. അല്ലാതെ കലാസ്‌നേഹം കൊണ്ടൊന്നുമല്ല.-പുതിയ സനിമയെ കുറിച്ച് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP