Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആസീഫ് അലി ചിത്രത്തിൽ ബോളിവുഡ് സുന്ദരി ടിസ്‌ക ചോപ്രയും; മായാബസാറിന് ശേഷം നടി വീണ്ടും മലയാളത്തിലേക്ക്

ആസീഫ് അലി ചിത്രത്തിൽ ബോളിവുഡ് സുന്ദരി ടിസ്‌ക ചോപ്രയും; മായാബസാറിന് ശേഷം നടി വീണ്ടും മലയാളത്തിലേക്ക്

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ ജനപ്രീതി നേടിയ താരേ സമീൻ പർ എന്ന ചിത്രത്തിലെ താരം ടിസ്‌കാ ചോപ്ര മലയാളത്തിൽ വീണ്ടുമെത്തുന്നു. മമ്മൂട്ടിയുടെ മായാബസാറിൽ മുമ്പ് അഭിനയിച്ച  ടിസ്‌ക വീണ്ടും മലയാളത്തിൽ അരങ്ങേറാനൊരുങ്ങുകയാണ്. സംവിധായകൻ വി.കെ പ്രകാശിന്റെ ചിത്രത്തിൽ ആണ് ബോളിവുഡ് താരം വേഷം ഇടുന്നത്. ആസിഫ് അലി ആണ് ചിത്രത്തിലെ നായകൻ. ഹൗ ഓൾഡ് ആർ യൂ എന്ന സൂപ്പർ ഹിറ്റിന് ശേഷം ബോബിയും സഞ്ജയും തിരക്കഥ ഒരുക്കുന്ന ചിത്രം കൂടി ആണിത്.

1993 ൽ പുറത്തിറങ്ങിയ പ്ലാറ്റ്‌ഫോം എന്ന ചിത്രത്തിലൂടെ ആണ് ടിസ്‌ക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. താരെ സമീർ പാർ, ദിൽ ടോ ബച്ചാ ഹെ ജി തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.  

നെടുമുടി വേണു, സിദ്ദിഖ്, ശങ്കർ രാമകൃഷ്ണൻ, അശോകൻ, അനൂപ് ചന്ദ്രൻ, കുഞ്ചൻ, നിക്കി ഗിൽറാണി, ലെന, സനുഷ, ശ്രീദേവി ഉണ്ണി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മൈസൂർ, കൊച്ചി, പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാദമി എന്നിവിടങ്ങളിൽ ആണ് പ്രധാനമായും ചിത്രം ചിത്രീകരിക്കുന്നത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തും.കെ.ജയകുമാറും സന്തോഷ് വർമ്മയും എഴുതുന്ന വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നൽകും. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഒരു കുടുംബ കഥ ആയിരിക്കും ഈ ചിത്രവും പറയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP