Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടു ഫൈൻഡ് ഔട്ട് വൈ കട്ടപ്പ കിൽഡ് ബാഹുബലി;വൈറലായി ജീവനക്കാരന്റെ അവധി അപേക്ഷ

ടു ഫൈൻഡ് ഔട്ട് വൈ കട്ടപ്പ കിൽഡ് ബാഹുബലി;വൈറലായി ജീവനക്കാരന്റെ അവധി അപേക്ഷ

 

ബാഹുബലിയുടെ രണ്ടാം ഭാഗത്തെ സംബന്ധിച്ചുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയായിൽ വൈറലാണ്. അത് മേക്കിങ്ങ് വീഡിയോയാലും ടീസറുകളായും എല്ലാം. സിനിമ റിലീസ് ചെയ്തപ്പോൾ എല്ലാവർക്കും അറിയേണ്ടത് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനുവേണ്ടിയാണ് എന്നായിരുന്നു. ഇതിനായാണ് എല്ലാവരും തീയറ്ററുകളിൽ തിക്കി തിരക്കി എത്തിയതും.

ബാഹുബലി 2 കണാനായി ഒരു നഴ്‌സിങ് ഓഫീസർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ലീവ് എടുക്കാൻ നൽകിയിരിക്കുന്ന ലീവ് ലെറ്ററാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ജിതിൻ മാത്യു എന്നയാളാണ് കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കാരണം കണ്ടുപിടിക്കാനായി മേലുദ്യോഗസ്ഥനു കാഷ്വൽ ലീവിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ടു ഫൈൻഡ് ഔട്ട് വൈ കട്ടപ്പ കിൽഡ് ബാഹുബലി എന്നാണ് ലീവിനു കാരണമായി ജിതിൻ എഴുതിയിരിക്കുന്നത്. റിലീസ് ദിവസമായ 28-ാം തീയതിയാണ് കാഷ്വൽ ലീവ് വേണമെന്നാണ് ആവശ്യം. താൻ കാരണമന്വേഷിക്കാനായി പോകുമ്പോൾ തന്റെ ഡ്യൂട്ടിക്ക് പകരം ആളേയും അപേക്ഷയിൽ നിർദ്ദേശിക്കുന്നുണ്ട്.

ജിതിന് ലീവ് കിട്ടിയോ എന്നും ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിന് എന്ന് ജിതിൻ അറഞ്ഞോ എന്നറിയില്ല. പക്ഷേ ഈ ലീവ് ലെറ്റർ എല്ലാവരും കൗതുകത്തോടെ ഷെയർ ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP