Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോളിവുഡിലെ അമേരിക്കൻ വംശജനായ പ്രമുഖ നടൻ ടോം ആൾറ്റർക്ക് ത്വക്ക് ക്യാൻസർ; സച്ചിൻ തെണ്ടുൽക്കറിന്റെ ആദ്യ ഇന്റർവ്യൂവിലൂടെ കായികപ്രമികൾക്കും സുപരിചിതമായ മുഖം

ബോളിവുഡിലെ അമേരിക്കൻ വംശജനായ പ്രമുഖ നടൻ ടോം ആൾറ്റർക്ക് ത്വക്ക് ക്യാൻസർ; സച്ചിൻ തെണ്ടുൽക്കറിന്റെ ആദ്യ ഇന്റർവ്യൂവിലൂടെ കായികപ്രമികൾക്കും സുപരിചിതമായ മുഖം

സച്ചിൻ തെണ്ടുൽക്കറുടെ ആദ്യ ഇന്റർവ്യൂ ഓർമ്മയില്ലേ ? പതിനഞ്ചുകാരൻ പയ്യനായ സച്ചിൻ ഒരു സായിപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് ....Sachin: A Billion Dreasm എന്ന ചിത്രത്തിൽ നാം ഈയിടെയും അതു കണ്ടതാണ്. അതുമല്ലെങ്കിൽ അനുരാഗകരിക്കിൻ വെള്ളം എന്ന മലയാള ചിത്രത്തിലെ എൻജിനീയർ ബോസിനെ ഓർമ്മയില്ലേ?

അതാണ് ടോം ആൾട്ടർ.  സായിപ്പിന്റ മുഖഭാവങ്ങളും ആകാരവുമുള്ള ഇന്ത്യാക്കാരൻ.

ബോളിവുഡിലൈ പ്രമുഖ സീനിയർ നടനും നാടകപ്രവർത്തകനുമായ ടോം ആൾറ്റർക്ക് ത്വക്ക് ക്യാൻസർ ബാധിച്ചതായി വെളിപ്പെടുത്തൽ .അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെയാണ് ഇക്കാര്യം പുറത്തു പറഞ്ഞത്. മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നടന്റെ കുടുംബം ഈ വാർത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിനു രോഗം ബാധിച്ചതെങ്കിലും പല കാരണങ്ങളാൽ, അത് തിരിച്ചറിഞ്ഞില്ല, ഇപ്പോൾ അദ്ദേഹം ആ രോഗത്തിന്റെ നാലാംഘട്ടത്തിലാണെന്ന് മകൻ ജാമി പറഞ്ഞു. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ജാമി അറിയിച്ചു.

അമേരിക്കൻ വംശജനായ പ്രമുഖ നടനാണ് ടോം ആൾട്ടർ. 1976 ൽ ധർമേന്ദ്ര നായകനായ ചരസ് എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. സത്യജിത് റേയുടെ ചലച്ചിത്രങ്ങളിലുൾപ്പടെ അദ്ദഹം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചു. സബാൻ സാംബൽ കേ, ബൂംകെഷ് ബക്ഷി, ശക്തിക്വാൻ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ ടോം ആൾറ്റർ പ്രശസ്തനായി . 'ഖലീബ് ഡൽഹി' എന്ന പ്രശസ്തമായ നാടകത്തിൽ മിർസ ഗാലിബിന്റെ വേഷം അഭിനയിച്ചു.'ലോംഗെസ്റ്റ് റേസ്' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഉർദുവിലും 2008-ൽ ടോം ആൾറ്ററെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ അമേരിക്കൻ-സ്‌ക്കോട്ടിഷ് ദമ്പതികളുടെ മകനായി മസ്സൂറിയിലാണ് അദ്ദഹം ജനിച്ചത്. ഹിന്ദി ഭാഷയോടുള്ള ഇഷ്ടമാണ് തന്നെ ഇന്ത്യയിൽ പിടിച്ചു നിർത്തിയതെന്നാണ് അദ്ദഹം പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP