Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേദനിച്ചപ്പോൾ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്; അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല; അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു: ആരാധകർ അടിച്ചെന്നു പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ട്രോളിംഗിനിരയായ ടൊവിനോ തോമസിന് പറയാനുള്ളത്..

വേദനിച്ചപ്പോൾ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്; അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല; അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു: ആരാധകർ അടിച്ചെന്നു പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ട്രോളിംഗിനിരയായ ടൊവിനോ തോമസിന് പറയാനുള്ളത്..

തിരുവനന്തപുരം: ആരാധകർ അടിച്ചെന്ന് പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് ഇരയായ ടൊവിനോ തോമസ് വിശദീകരണവുമായി രംഗത്തെത്തി. ആരാധകക്കൂട്ടത്തിൽ നിന്നുണ്ടായ സ്നേഹപ്രകടനം അതിരുവിട്ടപ്പോൾ പ്രതികരിച്ചത് പെരുമാറ്റദൂഷ്യമായി പ്രചരിപ്പിക്കരുതെന്നാണ് ടൊവിനോയുടെ അഭ്യർത്ഥന. പ്രചരിക്കുന്ന വീഡിയോകളിലെ സംഭവങ്ങളൊന്നും ജാടയോ അഹങ്കാരമോ കൊണ്ടല്ലെന്നും വേദനിച്ചപ്പോൾ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണെന്നും ടൊവീനോ ഫേസ്‌ബുക്കിൽ കുറിച്ചു.

ടൊവിനോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപെട്ടവരെ, നിങ്ങളിൽ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാൻ. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാൾ. പ്രേക്ഷകരിൽനിന്ന് നല്ല വാക്കുകൾ കേൾക്കാനാകുന്ന കഥാപാത്രങ്ങൾ എന്നും ചെയ്യാൻ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുൻപും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോൾ എത്രയോ പേർ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു.

ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്നേഹത്തിനു പകരം നൽകാനാവൂ. ഇതിനിടയിൽ ചില മോശം അനുഭവങ്ങൾ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേർ സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോൾ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോൾ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.സിനിമയ്ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനിൽക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ..

ഒരു മെക്സിക്കൻ അപാരത'യുടെ പ്രൊമോഷനിടെ ആരാധകർക്കിടയിൽ നിന്നാരോ ഉപദ്രവിച്ചപ്പോൾ ടൊവീനോ തുറന്ന് പ്രതികരിച്ചിരുന്നു. മറ്റൊരു ഘട്ടത്തിൽ സ്വന്തം വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്ന വേളയിലും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുന്നതിന് ശ്രമമുണ്ടായി. ഇവിടെയും ടൊവീനോ പ്രതികരിച്ചിരുന്നു. ഈ സംഭവങ്ങളുടെ വീഡിയോകളാണ് ടൊവീനോയുടെ അഹങ്കാരമായും പെരുമാറ്റദൂഷ്യമായും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP