Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താത്പര്യമില്ല താൻ പോടോ എന്ന് പറഞ്ഞാൽ കയറിപ്പിടിക്കാൻ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല; വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമാണിത്; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ടോവിനോയുടെ അഭിപ്രായം ഇങ്ങനെ

താത്പര്യമില്ല താൻ പോടോ എന്ന് പറഞ്ഞാൽ കയറിപ്പിടിക്കാൻ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല; വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമാണിത്; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ടോവിനോയുടെ അഭിപ്രായം ഇങ്ങനെ

കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. വളരെ ചെറിയ വേഷങ്ങളിലൂടെ എത്തി വില്ലനായും നായകനായും സഹ നടനായുമൊക്കെയെത്തിയ ടോവിനോ വ്യത്യസ്തമായി കാഴ്‌ച്ചപാടുകൾ കാത്ത് സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴിതാ സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തന്റെ അഭിപ്രായം വ്യക്തമാക്കി.ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ടൊവിനെ ഇക്കാര്യം തുറന്ന് പറഞ്ഞത്.

വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നമാണിതെന്നും, താത്പര്യമില്ല
, താൻ പോടോ എന്നു പറഞ്ഞാൽ കയറിപ്പിടിക്കാൻ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ലെന്നും ടോവിനോ പറയുന്നു. മാത്രമല്ല ആര് വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാൻ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോർട്ട് ചെയ്യുന്ന നിർമ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകൾക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാർക്കു നേരെയില്ലേയെന്നും ടോവിനോ ചോദിക്കുന്നു. വേഷങ്ങൾ കിട്ടാൻ നടിമാർ വഴങ്ങേണ്ടിവരുന്നു എന്നു വരെ ആരോപണമുണ്ടല്ലോ? എന്ന ചോദ്യത്തിന് മറുപടിയായാണ് ടോവിനോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സിനിമയിൽ താൻ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താൽ റോളുണ്ടെന്ന് തന്നോടു പറഞ്ഞ ആൾക്ക് താൻ അതു കൊടുക്കേണ്ടെന്നു തീരുമാനിക്കുകയും ആ വേഷം പോകുകയും ചെയ്തെങ്കിലും പിന്നീട് നൂറ് അവസരങ്ങൾ തന്നെ തേടി വന്നെന്നും ടൊവിനോ വ്യക്തമാക്കി. ഇത്തരം സാമ്പത്തിക അതിക്രമത്തേ കാസ്റ്റിങ് പേയ്മെന്റ് എന്നാണോ വിളിക്കേണ്ടതെന്നും താരം ചോദിക്കുന്നു.
മായാനദി എന്ന ചിത്രത്തിലെ സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗിനെ കുറിച്ച് ടൊവിനോ പറഞ്ഞത് അത് ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടാണ് എന്നാണ്.

'സെക്സ് ഒരിക്കലും പ്രോമിസല്ല. പക്ഷെ അത് ഒരു തിയറിയായിട്ട് പറയാനേ പറ്റൂ. പ്രാക്റ്റി ഒരു ആണ് പെണ്ണിനോടങ്ങനെ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി? കലാപമായിരിക്കില്ലേ? പെണ്ണ് പറഞ്ഞാൽ ചിലപ്പോൾ കുഴപ്പമുണ്ടായിരിക്കില്ലായിരിക്കും. പ്രണയത്തിൽ പ്രോമിസും കമ്മിറ്റ്മെന്റുമൊക്കെ ഇപ്പോഴും ഉണ്ട്,' ടൊവിനോ തന്റെ അഭിപ്രായം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP