Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യു നിന്ന് ടിക്കറ്റ് എടുത്ത് ചെന്നൈ മെട്രോയിൽ യാത്ര ചെയ്ത് നടി തൃഷ; സാധാരണക്കാർക്കൊപ്പം യാത്രചെയ്ത് മെട്രോയെ പ്രശംസിച്ച് നടി

ക്യു നിന്ന് ടിക്കറ്റ് എടുത്ത് ചെന്നൈ മെട്രോയിൽ യാത്ര ചെയ്ത് നടി തൃഷ; സാധാരണക്കാർക്കൊപ്പം യാത്രചെയ്ത് മെട്രോയെ പ്രശംസിച്ച് നടി

സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ പിന്നെ സാധാരണക്കാരെയൊന്നും നടന്മാർക്കും നടിമാർക്കും കണ്ണിൽ പിടിക്കില്ലെന്നാണ് പലരും പറയാറുള്ളത്. എന്നാൽ നടി തൃഷ താൻ അങ്ങനെയൊരാൾ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. സാധാരണയാത്രക്കാർക്കൊപ്പം ചെന്നൈ മെട്രോയിൽ യാത്ര ചെയ്താണ് തൃഷ വേറിട്ട മാതൃകയായിരിക്കുന്നത്. തങ്ങളോടൊപ്പം യാത്ര ചെയ്യാനെത്തിയ നടിയെ കണ്ട് യാത്രക്കാർ ഞെട്ടുകയും ചെയ്തു. എന്നാൽ തൃഷയാകട്ടെ കൂളായി സഹയാത്രികരോടും മെട്രോ ജീവനക്കാരോടും ചിരിച്ചു സംസാരിച്ച് അവരിൽ ഒരാളായി മാറി.

വെള്ളിയാഴ്ച രാവിലെ 7.30നാണ് ചെന്നൈ മെട്രോ ട്രെയിനിൽ അലണ്ടൂരിൽനിന്ന് ആരുമ്പാക്കം വരെ തൃഷ യാത്ര ചെയ്തത്. 40 രൂപയുടെ ടിക്കറ്റ് ക്യുവിൽ നിന്നെടുത്താണ് മെട്രോയിൽ തൃഷ കയറിയത്. ഇതിനു മുമ്പ് മെട്രോ ജീവനക്കാരി തൃഷയെ ദേഹപരിശോധനയും നടത്തി. 15 മിനിറ്റായിരുന്നു തൃഷ ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്.

ചെന്നൈയിലെ റോഡിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഈ 15 മിനിറ്റിനുള്ളിൽ ഇത്രയും ദൂരം എത്താൻ കഴിയില്ലായിരുന്നെന്നും മെട്രോ സേവനം ജോലിക്ക് പോകുന്ന ആളുകൾക്ക് ഒരു അനുഗ്രഹമാണെന്നും തൃഷ പറഞ്ഞു. ചെന്നൈ മെട്രോ ട്രെയിനിനെ ഓർത്ത് ചെന്നൈക്കാരി എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും തൃഷ കൂട്ടിച്ചേർത്തു.

ചെന്നൈ മെട്രോ ട്രെയിനുകളുടെ ഉൾവശം ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നതിന് അധികാരികളെ പ്രശംസിച്ച തൃഷ 'നമ്മ ചെന്നൈ' മെട്രോ ട്രെയിനിന്റെ നിലവാരും യൂറോപ്യൻ മെട്രോയ്ക്ക് തുല്യമാണെന്നും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP