Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്കും ഇഷ്ടാ.... ഇനിയെന്താ വേണ്ടേ....! ഗായത്രി സുരേഷിന്റെ തൃശൂർ സ്ലാംഗിനെ ട്രോളി സോഷ്യൽ മീഡിയ; ഒട്ടും പരിഭവമില്ലാതെ എല്ലാം നന്നായി ആസ്വദിക്കുന്നുവെന്ന് നടിയും

എനിക്കും ഇഷ്ടാ.... ഇനിയെന്താ വേണ്ടേ....! ഗായത്രി സുരേഷിന്റെ തൃശൂർ സ്ലാംഗിനെ ട്രോളി സോഷ്യൽ മീഡിയ; ഒട്ടും പരിഭവമില്ലാതെ എല്ലാം നന്നായി ആസ്വദിക്കുന്നുവെന്ന് നടിയും

തിരുവനന്തപുരം: ജംനപ്യാരിയിലെ തൃശൂർ സ്ലാംഗിലൂടെയാണ് ഗായത്രി സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു മെക്‌സിക്കൻ അപാരതയിലും തൃശൂർഭാഷയിൽതന്നെയാണ് നടിയുടെ സംസാരം.

ചിത്രത്തിലെ നായകൻ ടൊവിനോ തോമസ് ഗായത്രി സുരേഷിനെ പ്രൊപ്പോസ് ചെയ്യുമ്പോൾ നല്കുന്ന തൃശൂർ ഭാഷയിലെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി പെരുകുന്നത്.

എനിക്കും ഇഷ്ടാ.... ഇനിയെന്താ വേണ്ടേ.... എന്നാണ് തൃശൂർ ഭാഷയിൽ നടി മറുപടി നല്കുന്നത്. ഇതിനെ ട്രോളിക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പക്ഷേ ഇക്കാര്യത്തിൽ ഗായത്രിക്ക് ഒട്ടും പരിഭവമില്ല. പകരം ട്രോളുകളെ വളരെ നന്നായി നടി ആസ്വദിക്കുകയും ചെയ്യുന്നു.

തനിക്കെതിരേ വരുന്ന ട്രോളുകളിൽ ഒട്ടും പ്രശ്‌നമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗായത്രി വ്യക്തമാക്കിയത്. നിരവധി ട്രോളുകൾ വരുന്നത് ഞാനും കണ്ടു. കൂട്ടുകാരും ബന്ധുക്കളുമാണ് പലതും എനിക്ക് അയച്ചു തന്നത്. പലതും രസകരമാണ്. സിനിമയ്ക്കു വേണ്ടി തൃശൂർ ഭാഷ മാറ്റാൻ തയാറാണെന്നും ഗായത്രി വ്യക്തമാക്കി.

സ്വന്തം നാട്ടിലെ ഭാഷ സംസാരിക്കുന്നതിൽ കളിയാക്കപ്പെടാൻ എന്താ ഉള്ളതെന്ന് ആദ്യം ചിന്തിച്ചിരുന്നു. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്ന അമ്മയുടെ വാക്കാണ് ആത്മവിശ്വാസം നല്കിയതെന്നും ഗായത്രി കൂട്ടിച്ചേർത്തു.

മെക്‌സിക്കൻ അപാരത ഉടൻ പുറത്തിറങ്ങാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഗായത്രി സുരേഷ് ഇപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP