Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേശ്യാവ്യത്തിക്ക് നിർബന്ധിച്ചെന്ന് നടിയുടെ പരാതി; അജ്ഞാത സന്ദേശങ്ങൾ ലഭിച്ചെന്ന് കാണിച്ച് പരാതി നൽകിയത് തമിഴ്നടി ജയലക്ഷമി; ആദ്യം സോഷ്യൽ മീഡിയയിലും പിന്നീട് ഫോണിലേക്കും അശ്ലീല സന്ദേശങ്ങൾ ലഭിച്ചു; മുപ്പതിനായിരും മുതൽ മൂന്നു ലക്ഷം വരെ വാഗദാനം

വേശ്യാവ്യത്തിക്ക് നിർബന്ധിച്ചെന്ന് നടിയുടെ പരാതി; അജ്ഞാത സന്ദേശങ്ങൾ ലഭിച്ചെന്ന് കാണിച്ച് പരാതി നൽകിയത് തമിഴ്നടി ജയലക്ഷമി; ആദ്യം സോഷ്യൽ മീഡിയയിലും പിന്നീട് ഫോണിലേക്കും അശ്ലീല സന്ദേശങ്ങൾ ലഭിച്ചു; മുപ്പതിനായിരും മുതൽ മൂന്നു ലക്ഷം വരെ വാഗദാനം

ചെന്നൈ;തുറന്നു പറച്ചിലുകളും ആരോപണങ്ങളും കാസ്റ്റിങ് കൗച്ചുമുൾപ്പടെ ചളകൊളമായിരിക്കുന്ന സിനിമ മേഖലയെ പ്രതfസന്ധിയിലാക്കി തമിഴ് നടിയുടെ പുതിയൊരു വെളിപ്പെടുത്തൽ കൂടി. വേശ്യാവൃത്തിക്ക് നിർബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങൾക്കെതിരേ പരാതിയുമായി തമിഴ് നടി ജയലക്ഷ്മി രംഗത്തെത്തി. ചെന്നൈ കമ്മീഷണർ ഓഫീസിലാണ് നടി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിനിമ മേഖലയിലെ തന്നെ വലിയ സെക്‌സ് റാക്കറ്റ് ഉൾപ്പെട്ടിരിക്കുമെന്നാണ് വിവരം.

കഴിഞ്ഞമാസം മുതലാണ് ജയലക്ഷ്മിക്ക് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ വന്ന സന്ദേശങ്ങൾ അവഗണിച്ചു. തുടർന്ന് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയെന്ന് ജയലക്ഷ്മി പറഞ്ഞു. ഇതും അനിയന്ത്രിമായി വർദ്ധിച്ചുവരുകയും പിന്നെ ഭീഷണിയിലേക്ക് മാറുകയും ചെയ്തതോടെയാണ് നടി പരാതി നൽകാൻ മുതിർന്നത്.

'വ്യത്യസ്തമായ നമ്പറുകളിൽ നിന്നാണ് സന്ദേശങ്ങൾ ലഭിക്കുന്നത്. ഡേറ്റിങ് ആൻഡ് റിലേഷൻഷിപ്പ് സർവീസ് എന്ന് സന്ദേശത്തിൽ എഴുതിയിട്ടുണ്ട്. ഒരു ദിവസം 30000 മുതൽ 3 ലക്ഷം വരെ സമ്പാദിക്കാം എന്നൊക്കെയാണ് വാഗ്ദാനം. ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള സെക്സ് റാക്കറ്റിന് പിന്നിൽ വലിയയൊരു നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നുണ്ട്.

ഞാൻ പല നമ്പറുകളും ബ്ലോക്ക് ചെയ്തു. പക്ഷേ വീണ്ടും പുതിയ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ വരാൻ തുടങ്ങി. നടിമാരായ എന്റെ സുഹൃത്തുക്കൾക്കും സമാനമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് ഞാൻ പൊലീസിൽ പരാതി നൽകിയത്'- ജയലക്ഷ്മി പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണമെന്നും നടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP