Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കഴിവുള്ള താരങ്ങളെ ആര് വിചാരിച്ചാലും പുറത്താക്കാനാവില്ല; സ്ത്രീവിരുദ്ധമായ പരാമർശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ താരങ്ങൾ മുൻകൈയെടുക്കണം: തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്ക് പറയാനുള്ളത്

കഴിവുള്ള താരങ്ങളെ ആര് വിചാരിച്ചാലും പുറത്താക്കാനാവില്ല; സ്ത്രീവിരുദ്ധമായ പരാമർശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ താരങ്ങൾ മുൻകൈയെടുക്കണം: തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്ക് പറയാനുള്ളത്

ദുബായ്: സിനിമകളിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ താരങ്ങൾ മുൻകൈയെടുക്കുകയാണ് ഫലപ്രദമായ മാർഗമെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. കാണികളെ ഹരം പിടിപ്പിക്കാനായി റേപ്പ് ചെയ്യാൻ തോന്നുന്നു എന്നുവരെ തിരക്കഥയിൽ ഉൾക്കൊള്ളിക്കുന്നത് എഴുത്തുകാരുടെ പരാജയമാണെന്നും പുലിമുരുകനെന്ന സൂപ്പർ ഹിറ്റിന് തൂലിക ചലിപ്പിച്ച ഉദയകൃഷ്ണ പറഞ്ഞു.

എന്നാൽ അത്തരം ഡയലോഗു പറയാനാവില്ല എന്ന് താരങ്ങൾ തീരുമാനിച്ചാൽ സിനിമാ സ്‌ക്രിപ്റ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാനാകുമെന്നും ഉദയകൃഷ്ണ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി റോയൽ സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുന്നതിനെയായിരുന്നു ഈ പ്രസ്താവന.

ഒരു സിനിമാ നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ പേരിൽ ഒരു നടനെതിരെ സൈറ്റുകളും സാമൂഹിക മാദ്ധ്യമങ്ങളുമുപയോഗിച്ച് ആസൂത്രിത പ്രചാരണം നടത്തുന്നത് തെറ്റായ നടപടിയാണ്. നടിയെ ഈ നടൻ ഇടപെട്ട് സിനിമകളിൽ നിന്ന് ഒഴിവാക്കി എന്ന ആരോപണം വിശ്വസനീയമല്ല. കഴിവുള്ള താരങ്ങളെ ആര് വിചാരിച്ചാലും സിനിമ മേഖലയിൽ നിന്ന് പുറത്താക്കാനാവില്ല.

ഹിറ്റുകൾ ലഭിക്കുമ്പോൾ സിനിമാ ലോകം ആഘോഷിക്കും, പൊളിഞ്ഞാൽ കൈയൊഴിയും ഇതാണു രീതി. താൻ 20 വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്രിമിനലുകൾ സിനിമ മേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല എന്നും ഉദയകൃഷ്ണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP