Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവർക്ക് അറിയാം ഉണ്ണിയാണ് പെൺവേഷത്തിലെന്ന്; അതിൽ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്; അതുകൊണ്ട് തന്നെ അപ്പോൾ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു; പെൺ വേഷത്തിലെത്തിയപ്പോഴുള്ള അനുഭവം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ

അവർക്ക് അറിയാം ഉണ്ണിയാണ് പെൺവേഷത്തിലെന്ന്; അതിൽ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്; അതുകൊണ്ട് തന്നെ അപ്പോൾ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു; പെൺ വേഷത്തിലെത്തിയപ്പോഴുള്ള അനുഭവം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: പെണ്ണായി മാറാൻ നന്നായി ബുദ്ധിമുട്ടിയെന്ന് ഉണ്ണി മുകുന്ദൻ. മാത്രമല്ല പെണ്ണായി മാറിയതിന് ശേഷം ആണ് സ്ത്രീകളെ മറ്റൊരാൾ നോക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലായതെന്നും താരം പറഞ്ഞു.

'പെണ്ണായി മാറാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പുലർച്ചെ നാല് മണിക്കാണ് പെണ്ണാവാനുള്ള മേക്ക്അപ്പ് ചെയ്യുന്നത്. പുരികം ത്രെഡ് ചെയ്യുമ്‌ബോഴൊക്കെ സത്യത്തിൽ ഞാൻ വേദനകൊണ്ട് കരഞ്ഞു. പുരികം ത്രെഡ് ചെയ്യുമ്‌ബോൾ ആ വേദന എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു. പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതിൽ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

എനിക്ക് ഇപ്പോഴും ആ എപ്പിസോഡ് എങ്ങനെ തീർന്നുവെന്ന് അറിയില്ല. അതിന്റെ സന്തോഷത്തിലാണ് ഞാൻ. കാരണം ഫോട്ടോ കാണുമ്‌ബോൾ തന്നെ എനിക്ക് ഓർമ വരുന്നത് നൂൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതിൽ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്ക് വച്ച് നെയിൽ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാൻ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്നത് എന്നാണ്. ടീം ആശ്വസിപ്പിച്ചാണ് ഒരുവിധത്തിൽ എല്ലാം തീർത്തത്.

സത്യത്തിൽ ഇതിന്റെ വിജയം ടീമിന്റെ സപ്പോർട്ട് തന്നെയാണ്‌പെൺവേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പെണ്ണായി മാറുമ്‌ബോൾ വലിയ വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളർന്നിട്ടുള്ളത്. പക്ഷേ കുറച്ച് മോഡേണും സെക്‌സിയായിട്ടൊക്കെയാണ് അതിൽ ഉള്ളത്. ഫോട്ടോ കാണുമ്‌ബോൾ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നൊക്കെ ടെൻഷനടിച്ചിരുന്നു.

ഞങ്ങളുടെ ആർട്ട് മേക്കർ എന്റെ മുന്നിൽകൂടി പോയപ്പോൾ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റിൽ കയറാൻ സമയത്തും 'സോറി മാം ' എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്മാർ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവർക്ക് അറിയാം ഉണ്ണിയാണ് പെൺവേഷത്തിലെന്ന്. അതിൽ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോൾ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോൾ അവർ പറയുന്നുണ്ടായിരുന്നു 'ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്'. അങ്ങനെ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു സ്ത്രീകളെ മറ്റൊരാൾ നോക്കുന്നതിന്റെ ബുദ്ധിമുട്ടും അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP