Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും സിനിമയിൽ നൃത്തപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചില്ല; സർഗത്തിലെ സുഭദ്ര തമ്പുരാട്ടിക്കുശേഷം തേടിയെത്തിയതെല്ലാം അമ്മ വേഷങ്ങൾ; തനിക്കു കഴിയാത്തത് മകളിലൂടെ നേടിയെടുത്തു; ഊർമിള ഉണ്ണിയുടെ വിശേഷങ്ങൾ അറിയാം

നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും സിനിമയിൽ നൃത്തപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചില്ല; സർഗത്തിലെ സുഭദ്ര തമ്പുരാട്ടിക്കുശേഷം തേടിയെത്തിയതെല്ലാം അമ്മ വേഷങ്ങൾ; തനിക്കു കഴിയാത്തത് മകളിലൂടെ നേടിയെടുത്തു; ഊർമിള ഉണ്ണിയുടെ വിശേഷങ്ങൾ അറിയാം

തിരുവനന്തപുരം: നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരിയായിരുന്നു ഊർമള ഉണ്ണി. ഊർമിളയ്ക്ക് പക്ഷേ സിനിമയിൽ നൃത്ത പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല. സർഗത്തിൽ മനോജ് കെ. ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാന്റെ അമ്മയായി ഊർമിള പ്രേഷക പ്രശംസ പിടിച്ചുപറ്റി. പക്ഷേ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഊർമിളയ്ക്കു ലഭിച്ചില്ല. കരിയർ തന്നെ മാറിമറിഞ്ഞുവെങ്കിലും ഊർമിള ഇന്നു സന്തോഷവതിയാണ്. മകൾ ഉത്തര ഉണ്ണി സിനിമയിൽ മാത്രമല്ല നൃത്തത്തിലും സജീവമാണ്.

നർത്തകിയാവണമെന്നും നൃത്തത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ തേടിയെത്തും എന്നും കരുതിയാണ് ഊർമ്മിള ഉണ്ണി സിനിമയിലേക്ക് എത്തിയത്. എന്നാൽ താരത്തെ തേടിയെത്തിയിരുന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. സിനിമയിലെത്തിയതോടെ ഊർമ്മിള ഉണ്ണിയുടെ കരിയർ മാറി മറിയുകയും ചെയ്തു. നൃത്തപരിപാടികളുമായി സജീവമായിരുന്ന ഊർമ്മിള ഉണ്ണി വിവാഹ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1988 ൽ പുറത്തിറങ്ങിയ മാറാട്ടത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത സർഗമായിരുന്നു ഊർമ്മിള ഉണ്ണിയുടെ രണ്ടാമത്തെ ചിത്രം.

ഹരിഹരൻ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ സർഗത്തിലായിരുന്നു നടി പിന്നീട് അഭിനയിച്ചത്. സർഗം സിനിമ കണ്ടവരെല്ലാം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയെ മറന്നു കാണാനിടയില്ല. രണ്ടാമത്തെ ചിത്രത്തിൽ ഇത്രയും അഭിനയ പ്രാധാന്യമുള്ള അവസരം തേടിയെത്തിയപ്പോൾ ഊർമ്മിള ഉണ്ണി ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്.

നായകനായ മനോജ് കെ ജയന്റെ അമ്മ വേഷത്തിലേക്കായിരുന്നു ഊർമ്മിള ഉണ്ണിയെ സംവിധായകൻ പരിഗണിച്ചത്. നരച്ച മുടിയൊക്കെയായി രോഗിയായ സുഭദ്രത്തമ്പുരാട്ടിയായാണ് വേഷമിടേണ്ടത്. ഷൂട്ടിങ്ങിനിടയിൽ കണ്ണാടി നോക്കുന്ന ശീലമില്ലാത്തതിനാൽ തന്നെ ആ വേഷത്തിന്റെ തീവ്രതയെക്കുറിച്ച് അന്ന് ഊർമിള അറിഞ്ഞിരുന്നില്ല. സർഗം പുറത്തിറങ്ങിയപ്പോൾ സുഭദ്രത്തമ്പുരാട്ടിയെക്കുറിച്ച് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് സ്റ്റേജ് പരിപാടികളുടേയും നൃത്തത്തിന്റേയും എണ്ണം കൂട്ടുമെന്നായിരുന്നു താരം കരുതിയത്.

സർഗം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജ് പരിപാടികളിലും മറ്റുമായി ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. ഡാൻസിന് ഊർമ്മിള ഉണ്ണിയുണ്ട് എന്ന് പറയുമ്പോൾ തന്നെ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നർത്തകിയായി അറിയണപ്പെടണമെന്നുള്ള തന്റെ ആഗ്രഹത്തെ അപ്പാടെ ഇല്ലാതാക്കുന്ന പ്രതികരണമായിരുന്നു സർഗം സമ്മാനിച്ചത്. അതോടെയാണ് ഇനി നൃത്തം ചെയ്യുന്നില്ലെന്നുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

അറിയപ്പെടുന്ന നർത്തകിയാവണമെന്നും സ്റ്റേജ് പരിപാടികളുമായി തിരക്കിലാവണമെന്നുമുള്ള തന്റെ മോഹം മകളിലൂടെ സാധിച്ചതിന്റെ ആശ്വസത്തിലാണ് താരമിപ്പോൾ. സിനിമയിലും നൃത്ത പരിപാടികളിലുമായി മകൾ ഉത്തര ഉണ്ണി സജീവമാണ്. മകളുടെ നൃത്തപരിപാടികൾക്ക് പൂർണ്ണ പിന്തുണയുമായി അമ്മ കൂടെയുണ്ടാവാറുണ്ട്. തനിക്ക് കഴിയാത്തത് മകളിലൂടെ നടന്നു കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറയുന്നു.

ഭരതനാട്യത്തിൽ ഡിഗ്രിയെടുത്ത ഉത്തര ഉണ്ണി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. നൃത്തത്തിൽ ദേശീയ അവാർഡ് സ്വന്തമാക്കിയ ഉത്തര സിനിമയിലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP