Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എയർ പോർട്ടിൽ ആരും എത്താതായപ്പോഴാണ് ഉർവശി ഓർത്തത് വീട്ടിലേക്ക് പോകാനുള്ള വഴിയറിയില്ല; ടാക്‌സിയിൽ കയറി തലയിൽ ഷാളിട്ടു മൂടിയ ശേഷം ഡ്രൈവറോട് വെച്ചുകാച്ചി 'നടി ഉർവശിയുടെ വീട്ട് പക്കത്ത്ക്ക് പോണം'  

എയർ പോർട്ടിൽ ആരും എത്താതായപ്പോഴാണ് ഉർവശി ഓർത്തത് വീട്ടിലേക്ക് പോകാനുള്ള വഴിയറിയില്ല; ടാക്‌സിയിൽ കയറി തലയിൽ ഷാളിട്ടു മൂടിയ ശേഷം ഡ്രൈവറോട് വെച്ചുകാച്ചി 'നടി ഉർവശിയുടെ വീട്ട് പക്കത്ത്ക്ക് പോണം'   

മലയാള സിനിമാ നടിമാരിലെ തിളക്കമുള്ള മുത്താണ് ഉർവശി എന്ന അതുല്യ പ്രഭ. സിനിമയിൽ എത്തിയ കാലം മുതൽ ചുറ്റിനും ആൾക്കാരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോകുന്ന വഴികളോ സ്ഥലമോ ഒന്നിനെ കുറിച്ചും ഉർവശിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഒറ്റയ്ക്കായപ്പോഴാണ് ഉർവശിക്ക് മനസ്സിലായത് സ്വന്തം വീട്ടിലേക്കുള്ള വഴി പോലും തനിക്ക് അറിയില്ലായിരുന്നു എന്ന്.

ഭർത്താവും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നൈയിലെ അശോക് നഗറിലാണ് താമസം. ഒരിക്കൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈ എയർപോർട്ടിൽ നിന്നും അശോക് നഗറിലെ വീട്ടിലേക്ക് പോവാൻ ഇറങ്ങി. കൊണ്ടു പോകാൻ ആരും എത്തിയില്ല. അപ്പോഴാണ് ഉർവശി ആ സത്യം അറിയുന്നത്. സ്വന്തം വീട്ടിലേക്ക് പോവാനുള്ള വഴി അറിയില്ല.

എയർപോർട്ടിലെ ജീവനക്കാരൻ ടാക്സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവർ. അന്നു ഞാൻ താമസിച്ചിരുന്നത് അശോക് നഗറിലാണ്. വണ്ടിയിൽ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മനസ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടായതു കൊണ്ടും പിൻസീറ്റിലിരിക്കുന്നത് നടി ഉർവശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.

''അമ്മാ എങ്കെ പോണം?'' ഡ്രൈവർ ചോദിച്ചു. രണ്ടും കൽപ്പിച്ച് 'അശോക് നഗർ' എന്നു പറഞ്ഞു. അവിടെ വലിയ അശോക ചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയിൽ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോൾ ഡ്രൈവർ ചോദിച്ചു. ''അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?''

അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാൻ പറഞ്ഞു, 'നടി ഉർവസിയുടെ വീട്ട് പക്കത്ത്ക്ക് പോണം. അന്ത ഓട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാൽ മതി. '

'ഇതാദ്യമേ പറഞ്ഞാൽ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുൻപേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്താമായിരുന്നു..' അയാൾ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവിൽ വീടു കണ്ടപ്പോൾ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്സിയിൽ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാൾ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, 'അമ്മാ അത് ഉർവസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ.'

അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാൽ വലിയ നാണക്കേടാവും ഞാൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാൾ മാറ്റി പറഞ്ഞു. 'ആ ഉർവശി ഞാൻ തന്നെയാണ്' അപ്പോൾ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി...' മുഴുവനായി കേൾക്കാൻ ഞാൻ നിന്നില്ല. ഓടി അകത്തു കയറി.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP