Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിക്കാൻ തുടങ്ങിയത് മനോജുമായുള്ള വിവാഹ ശേഷം; എല്ലാവരും ഒരുമിച്ചിരുന്ന്‌ ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ രീതി; മകൾ കുഞ്ഞാറ്റയെ സിനിമയിലേക്ക് വിടില്ല; ഉർവ്വശിക്ക് പറയാനുള്ളത്

മദ്യപിക്കാൻ തുടങ്ങിയത് മനോജുമായുള്ള വിവാഹ ശേഷം; എല്ലാവരും ഒരുമിച്ചിരുന്ന്‌ ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ രീതി; മകൾ കുഞ്ഞാറ്റയെ സിനിമയിലേക്ക് വിടില്ല; ഉർവ്വശിക്ക് പറയാനുള്ളത്

നിരവധി മികച്ച റോളുകളുടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് ഉർവശി. പത്താം വയസിൽ ക്യാമറയ്ക്കു മുമ്പിലെത്തിയ ഉർവ്വശി തമിഴിലും മലയാളത്തിലും ഒരു പോലെ സജീവമാണ്. മനോജ് കെ ജയനുമായുള്ള പ്രണയവിവാഹവും, വേർപിരിയലും കഴിഞ്ഞ് വീണ്ടും വിവാഹം കഴിച്ച ഉർവ്വശി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ.

അടുത്തിടെ നടി നടത്തിയ ഓസ്ട്രേലിയൻ സന്ദർശനത്തിനിടയിൽ മലയാളം റേഡിയോ ചാനലിനു അനുവദിച്ച അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെപറ്റിയും മകൾ കുഞ്ഞാറ്റയെ പറ്റിയുമുള്ള വിശേഷങ്ങൾ പങ്ക് വച്ചു. മകൾ കുഞ്ഞാറ്റയെ സനിമയിൽ അഭിനയിക്കാൻ വിടില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഉർവ്വശി പറഞ്ഞത്.ഞാൻ സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല, അതുകൊണ്ടു തന്നെ മകൾ സിനിമയിൽ എത്തുന്നതിനോടു താൽപര്യവും ഇല്ല എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു
ഇന്റർവ്യൂവിൽ ഉർവശി ഇക്കാര്യം തുറന്നു പറയുന്നത്.

ഉർവശിയുടെ അമ്മയ്‌ക്കൊപ്പമാണ് മകൾ കുഞ്ഞാറ്റ ഇപ്പോൾ. കൽപ്പനയുടെ മകളും ഒപ്പമുണ്ട്. ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്ന് എഴുതുമെന്നും ആത്മകഥയിൽ ഇക്കാര്യം ഉണ്ടാകും എന്നും ഉർവശി പറഞ്ഞു. കിട്ടിയ റോളുകളൊക്കെ സൂപ്പർഹിറ്റ് ആക്കിയതു തന്റെ മാത്രം കഴിവ് കൊണ്ടല്ല. ഒരോ സിനിമ കഴിയുമ്പോഴും പറയുമായിരുന്നു ഇതു കഴിഞ്ഞു കോളേജിൽ പോകും ഇനി ഞാൻ അഭിനയിക്കില്ല എന്നൊക്കെ. പക്ഷേ സംഭവിക്കുന്നതു മറിച്ചാണ് എന്നും ഉർവശി പറഞ്ഞു.

തന്റെ മദ്യപാന ശീലത്തെക്കുറിച്ചും നടി ഇന്റർവ്യൂവിൽ മനസ് തുറക്കുന്നുണ്ട്.ആദ്യ വിവാഹത്തിനു ശേഷമാണ് ഞാൻ മദ്യപിക്കാൻ തുടങ്ങിയതെന്നും. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭർതൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാൻ തുറന്നെഴുതും അത്രമാത്രം അനുഭവിച്ചുവെന്നും കരഞ്ഞു കൊണ്ട് ഉർവശി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP