Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത വർഷം വിവാഹിതരാകുമെന്ന വിശാലിന്റെ പരസ്യ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചോ?ഏഴ് വർഷം നീണ്ട വിശാൽ വരലക്ഷ്മി പ്രണയവും ഒടുവിൽ ബ്രേക്ക് അപ്പ് ആയി; ബന്ധം അവസാനിച്ചുവെന്ന സൂചനകൾ നല്കിയുടെ നടിയുടെ ട്വീറ്റ്

അടുത്ത വർഷം വിവാഹിതരാകുമെന്ന വിശാലിന്റെ പരസ്യ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചോ?ഏഴ് വർഷം നീണ്ട വിശാൽ വരലക്ഷ്മി പ്രണയവും ഒടുവിൽ ബ്രേക്ക് അപ്പ് ആയി; ബന്ധം അവസാനിച്ചുവെന്ന സൂചനകൾ നല്കിയുടെ നടിയുടെ ട്വീറ്റ്

കോളിവുഡിൽ ഏറെ ചർച്ചയായിരുന്ന വിശാൽ- വരലക്ഷ്മി പ്രണയബന്ധം തകർന്നു. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾക്കിടെയാണ് ബന്ധം അവസാനിച്ചുവെന്ന് വ്യക്തമാക്കി വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്....

അടുത്ത വർഷം വിവാഹിതരാകുമെന്ന വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചു എന്നും പല അവസരങ്ങളും നഷ്ടമായി എന്നും വരലക്ഷ്മി ആരോപിച്ചു.വേർപിരിയലുകൾ മറ്റൊരു തലത്തിൽ എത്തിരിക്കുന്നു. ഏഴുവർഷം നീണ്ടു നിന്ന പ്രണയബന്ധം അയാൾ തന്റെ മനേജർ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്, എവിടെയാണു സ്നേഹം. ഇങ്ങനെയാണു വരലക്ഷ്മിയുടെ ട്വീറ്റ്.

നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ സമയത്തു വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിെനതിരെ വിശാൽ നടത്തിയ പോരാട്ടത്തിൽ വരലക്ഷ്മി ഒപ്പം നിന്നിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിശാൽ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിൽ 2018 ൽ തങ്ങൾ വിവാഹം കഴിക്കും എന്നു വിശാൽ പരസ്യമായി പ്രഖ്യാപിച്ചത് വരലക്ഷ്മിയെ ചൊടിപ്പിച്ചിരുന്നു എന്നും ഇതെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വേർപിരിയലിൽ കൊണ്ട് എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP