Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്ലാമർ റോൾ മാത്രമല്ല അറുപതുകാരിയാവാനും വേദിക റെഡി; പ്രഭുദേവ ചിത്രത്തിൽ തെന്നിന്ത്യൻ നടി പുതിയ ലുക്കിൽ

ഗ്ലാമർ റോൾ മാത്രമല്ല അറുപതുകാരിയാവാനും വേദിക റെഡി; പ്രഭുദേവ ചിത്രത്തിൽ തെന്നിന്ത്യൻ നടി പുതിയ ലുക്കിൽ

ഗ്ലാമർ വേഷം ചെയ്യാൻ മാത്രമല്ല വേദിക പടുവയോധികയാകാനും തയ്യാറാണെന്ന് തെളിയിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. പ്രഭുദേവ നിർമ്മിക്കുന്ന വിനോദൻ എന്ന ചിത്രത്തിൽ താരം അറുപതുകാരിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതൊരു സൈക്കോളജിക്കൽ റൊമാന്റിക് ചിത്രമാണെന്നാണ് റിപ്പോർട്ട്. നവാഗതനായ വിക്ടർ ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ വേദികയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്നും അറുപതികാരിയിലേക്കുള്ള താരത്തിന്റെ മാറ്റം വളരെ രസകരമായി ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പ്രശസ്തരായ മെയ്‌ക്കപ്പ് ആർട്ടിസ്റ്റുകളെയൊന്നും കൊണ്ടുവരുന്നില്ല. വളരെ സാധാരണ രീതിയിൽ ഉള്ള ലുക്കായിരിക്കും വേദിക എത്തുക. വയോധികയുടെ വേഷം അവതരിപ്പിക്കാൻ വേദിക വിഗ് പോലും ഉപയോഗിക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളിനിടയിലും വേദിക തന്റെ ഈ ചിത്രത്തിലെ വേഷം മികച്ചതാക്കാനായി വിർച്വൽ അഭിനയ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നുണ്ട്. സംവിധായകൻ വിക്ടർ ജയരാജാണ് അഭിേനതാക്കളെ സ്‌കൈപ്പിലൂടെ പഠിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കും. ഇസാരി വേലന്റെ ചെറുമകൻ വരുണാണ് ചിത്രത്തിലെ നായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP