Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറന്ന കാറിൽ ലണ്ടൻ റോഡിലൂടെ ചീറിപാഞ്ഞ് മോഹൻലാലും ആശാശരത്തും; രഞ്ജിത്ത് ചിത്രം ഡ്രാമാ ഷൂട്ടിങിനിടയിലെ വീഡിയോ പങ്ക് വച്ച് താരങ്ങൾ

തുറന്ന കാറിൽ ലണ്ടൻ റോഡിലൂടെ ചീറിപാഞ്ഞ് മോഹൻലാലും ആശാശരത്തും; രഞ്ജിത്ത് ചിത്രം ഡ്രാമാ ഷൂട്ടിങിനിടയിലെ വീഡിയോ പങ്ക് വച്ച് താരങ്ങൾ

മോഹൻലാൽ- രഞ്ജിത് ടീമിന്റെ ചിത്രം ഡ്രാമയുടെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ മോഹൻലാൽ തന്റെ പേജിൽ പോസ്റ്റ് ചെയ്തതോടെ വൈറലായിരിക്കുകയാണ്. ആശാ ശരതിനൊപ്പം ഒരു തുറന്ന കാറിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ടത്.

സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നതിന്റെ ആവേശം പങ്കിടുകയാണ് മോഹൻലാൽ്.‌വലിയ എക്‌സൈറ്റ്‌മെന്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നതെന്ന് ഇരുവരും പറയുന്നു.ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങൾ ചേർത്ത്, ഡ്രാമാ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

മോഹൻലാലിന്റെ പുതിയ മാജിക്ക് എന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്കിനൊപ്പം രഞ്ജിത്തിന്റെ വാഗ്ദാനം. മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP