Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു നായികമാർ എത്തുന്നത് ഗ്ലാമർ രംഗങ്ങളിൽ; ദ്വയാർത്ഥ പ്രയോഗമുള്ള ഡയലോഗുകളുടെ ഘോഷയാത്രയും; കരീന-സോനം കപൂർ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ സന്തോഷത്തോടെ അണിയറക്കാർ; സിനിമ യുവാക്കളെ ലക്ഷ്യമിട്ടെന്ന് നായികമാർ

നാലു നായികമാർ എത്തുന്നത് ഗ്ലാമർ രംഗങ്ങളിൽ; ദ്വയാർത്ഥ പ്രയോഗമുള്ള ഡയലോഗുകളുടെ ഘോഷയാത്രയും; കരീന-സോനം കപൂർ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ സന്തോഷത്തോടെ അണിയറക്കാർ; സിനിമ യുവാക്കളെ ലക്ഷ്യമിട്ടെന്ന് നായികമാർ

മുംബൈ: ബോളിവുഡിൽ അടുത്തതായി പുറത്തിറങ്ങാരിക്കുന്ന സിനിമയാണ് വീരേ ദി വെഡ്ഡിങ്. യുവതികളുടെ ആഘോഷത്തിന്റെ കഥപറയുന്ന സിനിമ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്നതാണ്. സ്ത്രീപക്ഷ സിനിമയെന്ന വിധത്തിൽ എത്തുന്ന സിനിമക്ക് എ സർട്ടിഫിക്കറ്റാണ് അധികൃതർ നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ പരാതി പറയാനൊന്നും സെൻസർ ബോർഡിനെ കുറ്റം പറയുകയും ചെയ്യുന്നവരാണ് സംവിധായകരും നിർമ്മാതാക്കളുമൊക്കെ.

പക്ഷേ കരീന, സോനം, സ്വരാ ഭാസ്‌കർ, ശിഖ തൽസാനിയ എന്നിവർ നായികമാരാകുന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിക്കാൻ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് റിപ്പോർട്ടുകൾ. എ സർട്ടിഫിക്കറ്റ് കിട്ടിയാൽ കുടുംബ പ്രേക്ഷകർ കയറില്ലയെന്നതാണ് സാധാരണ നിർമ്മാതാക്കളെ നിരാശരാക്കുന്ന കാര്യം പക്ഷേ ഇവിടെ തങ്ങൾ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിർമ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി.

'എ'സർട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കിൽ സീനുകൾക്ക് കത്രിക വെയ്ക്കുന്നത് കുറയുമെന്നതു തന്നെയാണ് സന്തോഷത്തിന്റെ കാരണം. ഇതോടെ തങ്ങളുടെ സിനിമ അതു പോലെ പ്രേക്ഷകരിലേയ്ക്കെത്തിക്കാമെന്ന് ഇവർ പറയുന്നു. നാലു നായികമാരുടെയും ഗ്ലാാമർ രംഗങ്ങളും, ദ്വയാർത്ഥ പ്രയോഗമുള്ള ഡയലോഗുകളുമാണ് 'എ' സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം. എന്നാൽ സെൻസർ ബോർഡ് ഇതുവരെ സർട്ടിഫിക്കറ്റ് കൈമാറിയിട്ടില്ല. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 1ന് തീയറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP