Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

10 നിർമ്മാതാക്കൾ തഴഞ്ഞിട്ടും ജിബു പറഞ്ഞു ഞാൻ വെള്ളിമൂങ്ങയെടുക്കുകയാണെങ്കിൽ നായകൻ ബിജു മേനോൻ ആയിരിക്കും; ബിജുവിന്റെ നായികയാവാൻ നടികളും മടിച്ചു; മൂന്നാഴ്ച കൊണ്ട് 13 കോടി നേടിയ സൂപ്പർഹിറ്റിന്റെ അണിയറക്കഥകൾ പറഞ്ഞ് സംവിധായകൻ

10 നിർമ്മാതാക്കൾ തഴഞ്ഞിട്ടും ജിബു പറഞ്ഞു ഞാൻ വെള്ളിമൂങ്ങയെടുക്കുകയാണെങ്കിൽ നായകൻ ബിജു മേനോൻ ആയിരിക്കും; ബിജുവിന്റെ നായികയാവാൻ നടികളും മടിച്ചു; മൂന്നാഴ്ച കൊണ്ട് 13 കോടി നേടിയ സൂപ്പർഹിറ്റിന്റെ അണിയറക്കഥകൾ പറഞ്ഞ് സംവിധായകൻ

ദ്യ സിനിമ തന്നെ വലിയ വിജയമാക്കാൻ ജിബു ജേക്കബ്ബെന്ന സംവിധായകനായി. വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളുമായി ആദ്യ സിനിമാ സംരഭത്തിനെത്തിയ ജിബുവിനെ കാത്തിരുന്നത് ഉപദേശങ്ങളാണ്. പക്ഷേ കഥയ്ക്കും കഥാപാത്രത്തിനും ഒരു മാറ്റവും വരുത്തിയില്ല.

മനസ്സിലെ നായകനേയും തള്ളിക്കളഞ്ഞില്ല. ഈ ധൈര്യത്തിനുള്ള പ്രേക്ഷക സമ്മാനമാണ് വെള്ളിമൂങ്ങയുടെ വിജയം. നിറഞ്ഞ സദസിൽ ദീപാവലി ഉൽസവക്കാലത്ത് വെള്ളിമൂങ്ങ ചലനമുണ്ടാക്കി. മുൻനിര നടന്മാരുടെ ചിത്രങ്ങളെ മറികടന്ന് ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റുമായി.

തന്റെ ആദ്യ സംവിധായക സംരഭത്തിലെ വെല്ലുവിളകളും അഭിമാന നിമിഷവും ജിബു വെള്ളിനക്ഷത്രവുമായി പങ്കുവച്ചു. മൂന്ന് വർഷത്തെ കഷ്ടപ്പാടിന് ഒടുവിലാണ് വെള്ളിമൂങ്ങ വെള്ളിത്തരയിലെത്തിയത്. ഹൃദയത്തോട് ചേർത്തുവച്ച് സിനിമയെുക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് വെള്ളിമൂങ്ങയും തിയേറ്ററിലെത്തിയത്.

സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ വിജയത്തിലെത്തിയ സന്തോഷത്തിലാണ് ക്യാമറാമാന്മാരിൽ പ്രമുഖനായ സംവിധായകൻ ജിബു ജേക്കബ്. പത്തിലധികം നിർമ്മാതാക്കൾ തഴഞ്ഞു. ബിജു മേനോന്റെ നായിക ആകാൻ തയ്യാറല്ലെന്ന് പറഞ്ഞു പല നായികമാരും പിന്മാറി. എന്നിട്ടും ജിബു ജേക്കബ് കുലുങ്ങിയില്ല. ഈ സിനിമ ചെയ്യും. അതിൽ ബിജു മേനോൻ തന്നെ നായകനാകും.......... ഈ നിശ്ചയദാർഢ്യം സഫലമായി.

വെള്ളിമൂങ്ങ ഉള്ളാട്ടിൽ ശശി ഏറ്റെടുത്തു. ചിത്രം സൂപ്പർഹിറ്റായി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പതിമൂന്ന് കോടി രൂപ നിർമ്മാതാവിന് സ്വന്തമായി. റിലീസിങിന് ശേഷം സാറ്റലൈറ്റ് അവകാശം മാത്രം മൂന്ന് കോടി രൂപയ്ക്ക് വിറ്റു. വെള്ളിമൂങ്ങയുടെ സംവിധായൻ വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗത്തിലേക്ക്...

ഒരു സാധാരണ കഥ, നായകനെന്ന് നിലയിൽ സാറ്റലെറ്റ് വാല്യു ഇല്ലെന്ന് പറഞ്ഞ് പല നിർമ്മാതാക്കളും നിരാകരിച്ച കഥ. കഴിഞ്ഞ മൂന്ന് വർഷമായി ഞാനും എന്റെ ക്രൂവും അനുഭവിച്ച കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് വെള്ളിമൂങ്ങയുടെ വിജയം. തിരക്കഥാകൃത്ത് ജോജിയുടെ മനസ്സിൽ മാമച്ചനായി ബിജു മേനോനാണ് ഉണ്ടായിരുന്നതെന്ന് പറയാനാകില്ല. പക്ഷേ, ഈ കഥ കേട്ടപ്പോൾ മാമച്ചനായി എന്റെ മനസ്സിൽ വന്നത് ബിജു മേനോനായിരുന്നു. കഥാപാത്രത്തിന്റെ നിഷ്‌കളങ്കത ശരിയായി പകർത്താനാകുന്നത് ബിജുവിനാണെന്ന് എനിക്ക് തോന്നി. ജീവിതത്തിലെ ബിജുവിന്റെ നിഷ്‌കളങ്കത തന്നെയാവാം അങ്ങനെ ചിന്തിക്കാൻ കാരണം-സംവിധായകൻ പറയുന്നു

കുറെ നാളുകളായി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം ബിജു അഭിനയിച്ച സിനിമകൾക്കെല്ലാം നല്ല കൈയടിയും കളക്ഷനും ലഭിച്ചിരുന്നു. അതിൽ ബിജു മേനോന്റെ മൂല്യമെന്തായിരുന്നെന്ന്് ചില നിർമ്മാതാക്കളും വിതരണക്കാരും സാറ്റലൈറ്റ് തീരുമാനിക്കുന്നവരും തിരിച്ചറിഞ്ഞില്ല. ഈ ചിത്രത്തിലൂടെ അവർ അത് തിരിച്ചറിഞ്ഞു. സ്വന്തമായി ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലെങ്കിലും ബിജു
മേനോനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ മലയാളത്തിലുണ്ടെന്ന് ബോധ്യപ്പെടുത്താൻ വെള്ളിമൂങ്ങയ്ക്ക് സാധിച്ചുവെന്നും ജിബു സാക്ഷ്യപ്പെടുത്തുന്നു.

മറ്റേത് നടനെവച്ച് ഈ സിനിമ ചെയ്തിരുന്നെങ്കിലും ഇന്ന് കിട്ടുന്ന കൈയടി കിട്ടില്ലായിരുന്നു. സിനിമ പ്രതിസന്ധിയിലായപ്പോൾ സാറ്റലൈറ്റ് മൂല്യമുള്ള നടന്മാരെ വച്ച് ചെയ്യാമെന്ന് പറഞ്ഞ് ചില നിർമ്മാതാക്കൾ മുന്നോട്ട് വന്നു. അപ്പോഴെല്ലാം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബിജുവിനോളം അനുയോജ്യരായി മറ്റാരുമില്ലെന്ന നിലപാടിൽ ഞാൻ ഉറച്ച് നിന്നു. എന്റെ ആ നിലപാട് ശരിയായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ആസിഫിന്റെ ചിത്രം വച്ച് പോസ്റ്ററിങ്ങുന്ന സാഹചര്യം ഉണ്ടായി. പക്ഷേ, അത് ഞാനറിഞ്ഞിരുന്നില്ല. ഞാനറിഞ്ഞതോടെ അത് സ്‌റ്റോപ്പ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ, ആസിഫിന് വിഷമമായി എന്ന് ഞാനറിഞ്ഞു-വെള്ളിമൂങ്ങയിലൂടെ സംവിധായക മികവ് തെളിയിച്ച ജിബു വേദനയോടെ പറയുന്നു.

ആദ്യ ഘട്ടത്തിലൊന്നും ബിജുമേനോന് ഒരു നായികയെ കണ്ടെത്താൻ കഴിഞ്ഞില്ല. മാമച്ചന്റെ കഥാപാത്രവും നായികയും തമ്മിലുള്ള പ്രായവ്യതായാസം പ്രതിഫലിപ്പിക്കാൻ സാധിക്കുന്നൊരു നായികയെ വേണമായിരുന്നു. ആ പ്രായത്തിലുള്ള പല നായികമാരെയും സമീപിച്ചപ്പോൾ പലർക്കും ബിജുമേനോന്റെ നായികയാവാൻ മടിയായിരുന്നു. അത് തുറന്ന് പറയാതെ മറ്റ് കാര്യങ്ങൾ പറഞ്ഞ് നടിമാർ പിന്മാറി. പരീക്ഷ, തിരക്ക്, വായന എന്നിങ്ങനെ പലതും കേട്ടു. നായികമാർ കഥ കേൾക്കാൻ പോലും തയ്യാറായില്ല. അപ്പോഴാണ് നിക്കി ഗിൽറാണിയിലെത്തുന്നത്. ഇപ്പോൾ തോന്നുന്നു വെള്ളിമൂങ്ങയിൽ ഏറ്റവും യോജ്യയായ നായിക അവർ തന്നെയെന്ന്-ജിബു വിശദീകരിച്ചു.

ടെൻഷൻ കാരണം വെള്ളിമൂങ്ങയുടെ ആദ്യ ഷോയ്ക്ക് ബിജു മേനോൻ വന്നില്ല. ഷോയ്ക്കിടയിൽ ബിജു എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ അറ്റൻഡ് ചെയ്തില്ല. സിനിമ തീർന്നതോടെ വലിയ ആത്മ വിശ്വാസമായി. മാറ്റിനികൂടി തുടങ്ങിയ ശേഷമാണ് ഞങ്ങൾ മടങ്ങിയത്. ഫഌറ്റിൽ ചെന്ന എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നാണ് ബിജു സ്വീകരിച്ചത്. പിറ്റേന്ന് ഞാനും ബിജുവും ഒരുമിച്ച് എറണാകുളം സരിതയിൽ നിന്ന് സെക്കന്റ് ഷോ കണ്ടു.

ചിത്രം ചെയ്യാൻ തീരുമാനിച്ച സമയത്ത് ഒപ്പം നിന്നിരുന്ന ക്രൂ ആയിരുന്നില്ല സിനിമ സാക്ഷാത്കരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത്. അസോസിയേറ്റ് ഡയറക്ടർ, സിനിമാട്ടോഗ്രാഫർ, എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈനർ തുടങ്ങിയ എല്ലാവരും മാറി. ആദ്യം വിശുദ്ധ മാമച്ചൻ എന്നായിരുന്നു വെള്ളിമൂങ്ങയുടെ പേര്. ചിത്രീകരണം തുടങ്ങാറായപ്പോഴാണ് വൈശാഖിന്റെ വിശുദ്ധൻ എന്ന സിനിമയെക്കുറിച്ച് അറിഞ്ഞത്. അതോടെ ആ പേരിന് പ്രസക്തി നഷ്ടപ്പെട്ടു. അങ്ങനെ ടൈറ്റിലില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.-വെള്ളിമൂങ്ങയിലേക്കുള്ള വഴി സംവിധായകൻ വിശദീകരിക്കുന്നു.

തീർച്ചയായും ഞാനൊരു ക്യാമറാമാനാണ്. ഇനിയും അങ്ങനെ ചന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇതിനിടയിൽ ഇതുപോലെ നന്മയുള്ള സിനിമകൾ വന്നാൽ സംവിധാനം ചെയ്യണമെന്നുണ്ട്. നന്നായി സമയമെടുത്ത് ഹോംവർക്ക് ചെയ്താണ് വെള്ളിമൂങ്ങ ചെയ്തത്. ഇനിയൊരു സിനിമ ചെയ്താലും അങ്ങിനെയെ ചെയ്യൂവെന്നും സംവിധായകൻ ജിബു ജേക്കബ് ഉറപ്പ് തരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP