Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു; അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്‌നങ്ങളുണ്ടായി; ഇതു വീണ്ടും തുടർന്നാൽ കൂടുതൽ പൈസ ചെലവാകുമെന്ന് തോന്നി; അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്: നിർമ്മാതാവ് വേണു കുന്നപ്പിള്ളി മനസ്സ് തുറക്കുമ്പോൾ

കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു; അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്‌നങ്ങളുണ്ടായി; ഇതു വീണ്ടും തുടർന്നാൽ കൂടുതൽ പൈസ ചെലവാകുമെന്ന് തോന്നി; അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്: നിർമ്മാതാവ് വേണു കുന്നപ്പിള്ളി മനസ്സ് തുറക്കുമ്പോൾ

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി വിമൽ അനൗൺസ് ചെയ്ത കർണൻ എന്ന സിനിമയുടെ ആദ്യ നിർമ്മാതാവ് പിന്മാറിയെന്നതിന് സ്ഥിരീകരണം. സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയാണ് എന്തുകൊണ്ട് ഇത് സംഭവിച്ചതെന്ന് വിശദീകരിക്കുന്നു. കർണ്ണനെ വെട്ടി മമ്മൂട്ടിയുടെ മാമാങ്കത്തിന് കാശ് മുടക്കുകയാണ് വേണു കുന്നപ്പിള്ളി.

മാമാങ്കം സിനിമയെക്കുറിച്ചും കർണൻ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണത്തെക്കുറിച്ചും വേണു കുന്നപ്പിള്ളി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കർണൻ അനൗൺസ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായായിരുന്നു. സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ പ്രോജക്ടിൽ നിന്നും പിന്തിരിയേണ്ടിവന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്. കർണൻ സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാർത്ത വന്നു. അതൊക്കെ തെറ്റാണ്. അറുപതുകോടി അല്ലെങ്കിൽ എഴുപത് ഈ ബജറ്റിലാണ് കർണൻ പ്രഖ്യാപിച്ചത്. മറ്റു ഫിഗറുകൾ എങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല. ഇതാണ് ഇതിന്റെ വാസ്തവം.

കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോൾ പല പ്രശ്‌നങ്ങളുണ്ടായി. ഇതു വീണ്ടും തുടർന്നാൽ കൂടുതൽ പൈസ ചെലവാകുമെന്ന് തോന്നി. അങ്ങനെയാണ് കർണനിൽ നിന്നു പിന്മാറുന്നത്. ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നതിനാൽ മാമാങ്കത്തിൽ കാര്യങ്ങൾ എളുപ്പമായി. പല കാര്യങ്ങളിലും മുന്നോട്ട് പോയി കഴിഞ്ഞു. ആറേഴുമാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. ടെക്‌നീഷ്യൻസിന്റെ കരാർ ഒപ്പിട്ട് കഴിഞ്ഞു. അഡ്വാൻസ് നൽകി. കളരി ചെയ്യുന്ന ചില ആളുകളെ ഒഡീഷൻ ചെയ്തു. കാരക്ടർ ഡിസൈൻ, ലൊക്കേഷൻ തീരുമാനിച്ചു. ഈ പ്രോജട്കിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട.

കർണന് ശേഷം മറ്റൊരുപാട് പ്രോജക്ടുകൾ എന്നെത്തേടി വന്നു. അതെല്ലാം വലിയ ബജറ്റുകൾ ആവശ്യപ്പെടുന്നതായിരുന്നു. മാമാങ്കം കഥ കേൾക്കുന്നത് 2016 അവസാനമാണ്. ആ പ്രോജക്ടിനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറയുന്നത്, സംവിധായകനായിരുന്നില്ല. പിന്നീട് സംവിധായകൻ വന്നുകഥപറയുകയും ആ പ്രോജക്ട്‌ െചയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതുപോലുള്ള വലിയ സിനിമകൾ ചെയ്യാൻ പ്രചോദനമായത് ബാഹുബലിയാണ്. മാമാങ്കം സിനിമ വേണമെങ്കിൽ ചെറിയ ബജറ്റിൽ എടുക്കാം. എന്നാൽ സിനിമയുടെ എല്ലാതലങ്ങളുംവച്ച് നോക്കുമ്പോൾ അത് വലിയ രീതിയിൽ ചെയ്യാനേ തോന്നൂ. വിഷ്വൽ ഇഫക്ട് ആയാലും ഫൈറ്റ് ആയാലും ആർട് ആയാലും എല്ലാ രീതിയിലും ചിത്രത്തോട് നീതിപുലർത്തണം.

മമ്മൂക്കയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയെന്നാണ് അദ്ദേഹം തന്നെ ഈ പ്രോജക്ടിനെക്കുറിച്ച് പറഞ്ഞത്. അതിനോട് നൂറുശതമാനം നീതിപുലർത്തണ രീതിയിലാണ് ഈ സിനിമ വരാൻ പോകുന്നത്. എല്ലാവരുടെയും പ്രതീക്ഷകൾക്കപ്പുറമാകും മാമാങ്കം. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രിപ്രൊഡക്ഷൻ ആരംഭിച്ചുകഴിഞ്ഞു.-നിർമ്മാതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP