Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സംഗീത രംഗം മാഫിയ നിയന്ത്രണത്തിൽ; എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദത്തിൽ ആയിരുന്നില്ല; മനസ് തുറന്ന് വേണുഗോപാൽ

മലയാള സംഗീത രംഗം മാഫിയ നിയന്ത്രണത്തിൽ; എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദത്തിൽ ആയിരുന്നില്ല; മനസ് തുറന്ന് വേണുഗോപാൽ

ന്നെ ഒതുക്കാൻ എംജി ശ്രീകുമാർ കഠിനപ്രയത്‌നം നടത്തിയെന്ന് മുൻപ് പലവട്ടം ആരോപിച്ച വേണുഗോപാൽ വീണ്ടും എംജിയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. മലയാള സംഗീതരംഗരംഗത്ത് ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും അത് വളരെ ചെറുതാണെങ്കിലും തീവ്രമായ ഒന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിന് എല്ലാ എല്ലാറ്റിനും പിന്നിൽ പ്രവർത്തിക്കുന്നത് ഒരാളാണെന്നും വേണുഗോപാൽ പറഞ്ഞു

എംജി ശ്രീകുമാറുമായി ഒരിക്കലും സുഖകരമായ ഒരു ബന്ധം ഉണ്ടായിരുന്നില്ല. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുള്ള ഒന്നാം നിരക്കാർ ഒരിക്കലും എത്തിപ്പിടിക്കാത്ത ഉയരത്തിൽ നിൽക്കുമ്പോൾ രണ്ടാം നിരക്കാർ എന്ന നിലയിൽ എംജിയുമായി മത്സരമുണ്ടായിരുന്നു. തങ്ങൾ തമ്മിൽ ഒരിക്കലും സൗഹൃദം ഉണ്ടായിട്ടില്ലെന്നും വേണുഗോപാൽ തുറന്നു പറയുന്നു. ഒരു പ്രമുഖ മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ആരോപണങ്ങളുമായി വേണുഗോപാൽ രംഗത്തെത്തിയത്.

ഗായകനെന്ന നിലയിൽ 1994 നും 1999 നും ഇടയിലുള്ള കാലത്തെ ഇരുണ്ട കാലമെന്നാണ് വേണുഗോപാൽ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടത്തിനിടയിൽ ഒട്ടേറെ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒട്ടേറെ ദുരനുഭവങ്ങളും ഒരു ടെലിവിഷൻ അഭിമുഖത്തിൽ വേണുഗോപാൽ പങ്കുവച്ചു.

വി.കെ പ്രകാശിന്റെ 'പുനരധിവാസം' ത്തിലെ 'കനകമുന്തിരി' എന്നു തുടങ്ങുന്ന ഗാനം തന്നിൽ നിന്ന് തട്ടിപ്പറിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നും താൻ പാടാൻ ചെല്ലുമ്പോൾ വേറൊരു ഗായകന്റെ ഗ്യാങ് സമ്മർദ്ദമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. അവർ പറയുന്ന ഗായകനെ കൊണ്ട് പാടിക്കാമെങ്കിൽ എത്ര കാസറ്റ് വേണമെങ്കിലും സൗജന്യമായി ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് വി.കെ.പിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. എന്നാലദ്ദേഹം ആ ഗാനം തന്നെക്കൊണ്ട് തന്നെ പാടിക്കാൻ ശ്രമിക്കുകയായിരുന്നെന്നും വേണുഗോപാൽ പറഞ്ഞു.

'കനകമുന്തിരി' എന്ന ഗാനം പിന്നീട് അവാർഡ് നിർണ്ണയത്തിന്റെ അവസാന ഘട്ടത്തിൽ വരെയെത്തിയിരുന്നു. എന്നാൽ എം.ജി ശ്രീകുമാർ പാടിയ 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും' എന്ന ഗാനത്തിനായിരുന്നു അവാർഡ് ലഭിച്ചത്. ആ ചിത്രത്തിലെ 'ആലിലക്കണ്ണാ' എന്ന ഗാനത്തെ പോലും മറികടന്നായിരുന്നു ഈ പുരസ്‌കാരം പോയത്.

പുനരധിവാസത്തിൽ പ്രവർത്തിക്കുന്നതിനിടയിൽ ഗിരീഷ് പുത്തഞ്ചേരി ഒരു അന്യഭാഷാ ചിത്രവുമായി ബന്ധപ്പെട്ട് അവസരം ഒരുക്കാമെന്ന് പറയുകയും എന്നാൽ പിറ്റേന്ന് അത് അട്ടിമറിക്കപ്പെടുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. തുടക്കത്തിലെ ഒട്ടേറെ നിരാശകൾക്ക് ശേഷം സുഹൃത്ത് ടി കെ രാജീവിന്റെ നിർബ്ബന്ധബുദ്ധിയാണ് ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ 'രാ രീ രാ രീ രം' എന്ന ഗാനം സംഭവിക്കാൻ ഇടയായതെന്നും വേണുഗോപാൽ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP