Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത തവണ ഞങ്ങൾ ഒപ്പമുണ്ടാകുമ്പോൾ തീർച്ചയായും നിങ്ങളേയും വിളിക്കാം; അമ്മയാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാബാലന്റെ മറുപടി

അടുത്ത തവണ ഞങ്ങൾ ഒപ്പമുണ്ടാകുമ്പോൾ തീർച്ചയായും നിങ്ങളേയും വിളിക്കാം; അമ്മയാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാബാലന്റെ മറുപടി

വിമർശനങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നതാണ് വിദ്യാബാലന്റെ ശീലം. തന്നെ തേടിയെത്തുന്ന വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖങ്ങളിൽ ചോദ്യങ്ങളെ നേരിടുമ്പോഴുമെല്ലാം ഈ തന്റേടം വിദ്യ കാട്ടാറുമുണ്ട്.

വിവാഹശേഷം ഏറ്റവും കൂടതൽ അഭിമുഖീകരിക്കേണ്ടിവന്ന ചോദ്യത്തിന് താൻ നൽകിയ ഉത്തരത്തെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യ വിശദമായി പറയുന്നത്.

കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബം വിപുലമാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ ഒരു നേരമ്പോക്കായാണ് കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങൾ ഒപ്പമുണ്ടാകുമ്പോൾ ഞാൻ തീർച്ചയായും നിങ്ങളേയും വിളിക്കാം എന്ന് മറുപടിയാണ് ഞാൻ നൽകാറുള്ളത്. അതിൽപ്പിനെ ഈ ചോദ്യം ആവർത്തിക്കപ്പെടാറില്ലെന്ന് വിദ്യ പറയുന്നു.

വിവാഹം കരിയറിനെ ബാധിച്ചോ എന്ന ചോദ്യത്തിന് വിദ്യയുടെ മറുപടി ഇങ്ങനെ. വിവാഹം തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ തെല്ലും ബാധിച്ചിട്ടില്ല. ആരുടെയും ജീവിതം വിവാഹത്തോടെ അവസാനിക്കുന്നില്ല. സിനിമയും സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സിനിമയിലും വിവാഹം ഒന്നിനും തടസ്സമല്ല. വിവാഹം കഴിഞ്ഞാൽ തുടക്കകാലത്ത് ചില മാറ്റങ്ങൾ ഉണ്ടായേക്കും. ആളുകൾ നമ്മളെ ഒരു വ്യക്തി മാത്രമായി കാണില്ല. അപ്പോൾ നമ്മുടെ വ്യക്തിത്വം കാത്തൂസൂക്ഷിക്കേണ്ടത് നമ്മളാണ്. ഇക്കാര്യത്തിൽ എനിക്ക് വിജയിക്കാനായിട്ടുണ്ട് എന്നാണ് വിശ്വാസം.

മീനാകുമാരിയുടെ വേഷം ചെയ്യണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ഓഫർ വരികയും ചെയ്തതാണ്. എന്നാൽ, ഡേർട്ടി പിക്ചർ കഴിഞ്ഞ ഉടനെ വന്നതിനാൽ എനിക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇന്ദിരാഗാന്ധി, മീന കുമാരി, എം.എസ്.സുബ്ബലക്ഷ്മി എന്നിവരുടെ ജീവിതങ്ങളും വെള്ളിത്തിരയിൽ അവതരിപ്പിക്കണം എന്ന ആഗ്രഹം മനസ്സിൽ ശേഷിക്കുന്നുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP