Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ദിരാഗാന്ധിയുടെ കഥപറയുന്ന 'ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ' എത്തുക വെബ് സീരിസായി; ഇന്ദിരാഗാന്ധിയായി വെള്ളിത്തിരയിലെത്താനൊരുങ്ങി വിദ്യാ ബാലൻ

ഇന്ദിരാഗാന്ധിയുടെ കഥപറയുന്ന 'ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ' എത്തുക വെബ് സീരിസായി; ഇന്ദിരാഗാന്ധിയായി വെള്ളിത്തിരയിലെത്താനൊരുങ്ങി വിദ്യാ ബാലൻ

ന്ദിരാ ഗാന്ധിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വിദ്യാ ബാലൻ. പത്രപ്രവർത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്ത ആസ്പദമാക്കിയുള്ള വെബ് സിരീസിലാണ് നടി അഭിനയിക്കുന്നത്.

റോണി സ്‌ക്രൂവാലയാണ് ഈ വെബ് സിരീസ് നിർമ്മിക്കുന്നത്. വെബ് സിരീസിനായി ധാരാളം ഗവേഷണം നടത്തേണ്ടതുണ്ടെന്നും തിരക്കഥ പൂർത്തിയാവത്തതിനാൽ ചിത്രീകരണം വൈകുമെന്നും വിദ്യ പറഞ്ഞു. സാഗരിക ഘോഷിന്റെ പുസ്ത്കത്തിന്റെ സിനിമാ അവകാശം വാങ്ങിയിരുന്നത് വിദ്യാ ബാലനും ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറും ചേർന്നായിരുന്നു.

'ഒരു സിനിമയിൽ ഒതുക്കാൻ കഴിയാത്ത കാര്യങ്ങൾ ഉള്ളതു് കൊണ്ട് ഞങ്ങൾ അതൊരു വെബ് സീരീസ് ആക്കാൻ തീരുമാനിച്ചു. എത്ര സീസണുകൾ ഉണ്ടെന്ന് ഇപ്പോൾ പറയാനാവില്ല. ധാരാളം ഗവേഷണം ചിത്രത്തിന് ആവശ്യമായിട്ടുണ്ട്. ഒരുപാട് രേഖകൾ ഉള്ളതുകൊണ്ട് തന്നെ തിരക്കഥ പൂർത്തീകരിക്കാൻ സമയമെടുക്കും. അതുകൊണ്ട് തന്നെ വെബ് സീരിസ് എപ്പോൾ ആരംഭിക്കുമെന്ന് പറയാനാവില്ല.

ഞങ്ങൾ ഗാന്ധി കുടുംബത്തിന്റെ അനുവാദം ആവശ്യപ്പെട്ടിട്ടില്ല. പുസ്തകത്തെ ആസ്പദ മാക്കിയാണ് ചിത്രം. അത് ചിത്രീകരിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. കുടുംബത്തിന്റെ അവകാശം ആവശ്യമില്ലെന്നും നടി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ സിനിമയിൽ അവതരിപ്പിക്കാൻ മുമ്പ് ധാരാളം ഓഫറുകൾ തനിക്ക് വന്നിട്ടുണ്ടെന്ന് വിദ്യാ ബാലൻ പറഞ്ഞിരുന്നു. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉൾപ്പെടെ നിരവധി ഓഫറുകളാണ് തനിക്ക് വന്നത്. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാൻ സാധിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നെന്നും വിദ്യ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP