Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌ക്രീനിൽ കാണുന്നത് കണ്ണുംപൂട്ടി അനുകരിക്കാൻ പ്രേക്ഷകർ കുരങ്ങന്മാരല്ല; നിവിൻ പോളിയെപ്പോലെ യുവാക്കൾ വസ്ത്രം ധരിക്കുന്നതിൽ എന്താണു തെറ്റെന്നും സായ് പല്ലവി

സ്‌ക്രീനിൽ കാണുന്നത് കണ്ണുംപൂട്ടി അനുകരിക്കാൻ പ്രേക്ഷകർ കുരങ്ങന്മാരല്ല; നിവിൻ പോളിയെപ്പോലെ യുവാക്കൾ വസ്ത്രം ധരിക്കുന്നതിൽ എന്താണു തെറ്റെന്നും സായ് പല്ലവി

ദുബായ്: കണ്ണും പൂട്ടി സിനിമയെ അനുകരിക്കാൻ പ്രേക്ഷകർ കുരങ്ങന്മാരല്ലെന്നു സായ് പല്ലവി. ചിത്രത്തിലെ നായകൻ ധരിക്കുന്ന നല്ല വേഷങ്ങൾ യുവാക്കളിടുന്നതിൽ എന്താണു തെറ്റെന്നും സായ് പല്ലവി ചോദിച്ചു.

പ്രേമം അടക്കമുള്ള സിനിമകൾ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന ഡിജിപി ടി പി സെൻകുമാർ ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ചിത്രത്തിലെ നായികയായ സായി പല്ലവി. ദുബായിൽ സ്വകാര്യ കമ്പനിയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കവെയാണു മലയാളികളുടെ പ്രിയപ്പെട്ട മലർ പ്രേക്ഷകരെക്കുറിച്ചു പറഞ്ഞത്.

സിനിമകളെ അന്ധമായി അനുകരിക്കാൻ പ്രേക്ഷകർ വാനരന്മാരല്ല. നിവിൻ പോളിയെ അനുകരിച്ച് യുവാക്കൾ വസ്ത്രം ധരിക്കുന്നതിൽ എന്തു തെറ്റാണുള്ളത്. അതൊക്ക ഒരു സന്തോഷമല്ലേയെന്നും സായ് പല്ലവി പറഞ്ഞു.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം അറിഞ്ഞിരുന്നില്ല. സംഭവത്തിൽ ദുഃഖമുണ്ടെന്നും സായി പറഞ്ഞു.

പ്രേമം സിനിമ ചെയ്തതിനു ശേഷം മലയാളത്തിൽ നിന്നും ഒട്ടേറെ അവസരങ്ങൾ വരുന്നുണ്ട്. ഇതുവരെ ഒന്നും സ്വീകരിച്ചിട്ടില്ല. മലരിനെ ഇത്രയധികം നെഞ്ചേറ്റിയ മലയാളി ്രേപക്ഷകർക്ക് തന്റെ പുതിയ കഥാപാത്രത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാവും. അതുകൊണ്ടു തന്നെ പുതിയ ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ ഭയമുണ്ട്. മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ സ്വീകരിക്കൂ - സായ് പറഞ്ഞു.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സിനിമയും സ്വയം സന്തോഷിക്കാൻ നൃത്തവും ചെയ്യുന്നു എന്ന നിലപാടിലാണ് സായി പല്ലവി. അഭിനയവും നൃത്തവും സാമൂഹിക പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനാണ് ഈ നടിക്ക് ഇഷ്ടം.

മലയാളികളുടെ ഇഷ്ട കഥാപാത്രമായി മലർ മാറുമെന്ന് കരുതിയില്ല. ഗൾഫ് മലയാളികൾ പോലും തന്നെ ഇത്രയേറെ സ്‌നേഹിക്കുന്നതിൽ സന്തോഷമുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷമേ ചലച്ചിത്ര രംഗത്ത് സജീവമാകൂ എന്നും സായി പറഞ്ഞു. ജോർജിയയിൽ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സായ് പല്ലവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP