Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്ന അടിക്കുറിപ്പുമായി കാമുകിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിഘ്‌നേശ്; ഫ്രണ്ട്ഷിപ്പ് ഡേയിൽ നയൻസിന് ആശംസ അറിയിച്ചെത്തിയ പോസ്റ്റ് വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയ

ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്ന അടിക്കുറിപ്പുമായി കാമുകിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിഘ്‌നേശ്; ഫ്രണ്ട്ഷിപ്പ് ഡേയിൽ നയൻസിന് ആശംസ അറിയിച്ചെത്തിയ പോസ്റ്റ് വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയ

ടവേളയ്ക്ക് ശേഷം വിഘ്‌നേശ് നയൻതാര പ്രണയം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചായാവുതയാണ്. ഇതിന് കാരണമായത് ഫ്രണ്ട്ഷിപ്പ് ഡേയിൽ എത്തിയ വിഘ്‌നേശിന്റെ ആശംസയാണ്.

നയൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തിൽ ഒരുപാട് പ്രണയമുണ്ടെന്നുമാണ് കുറിച്ചത്. പ്രണയമാണോ സൗഹൃദമാണോ എന്ന സംശയമാണ് ആരാധകർ കമന്റായി പങ്കുവയ്ക്കുന്നത്.

തെന്നിന്ത്യൻ താര റാണി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളും അടുത്തിടെ സജീവമായിരുന്നു.

വിജയ് സേതുപതി ചിത്രമായ നാനും റൗഡി താൻ മുതലാണ് വിഘ്‌നേഷും നയൻസും തമ്മിലുള്ള പ്രണയ ഗ്ലോസിപ്പുകൾ പ്രചരിച്ചത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP