Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും; മടങ്ങിവരവ് ലാൽജോസ് ചിത്രത്തിലൂടെ

ഇടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും; മടങ്ങിവരവ് ലാൽജോസ് ചിത്രത്തിലൂടെ

വിവാഹ ശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം യുവനടി ആൻ ആഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന നീന എന്ന സിനിമയിൽ വിജയ് ബാബുവിന്റെ ഭാര്യയുടെ വേഷത്തിലൂടെയാണ് ആൻ മടങ്ങിവരുന്നത്. എത്ര വൈകിയാലും ഞാൻ സിനിമയിലേയ്ക്ക് വരുമെന്നു പറഞ്ഞ ആൻ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം നൽകി ലാൽജോസ് ഒരുക്കുന്ന ചിത്രത്തിൽ നീന, നളിനി എന്നീ സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് സിനിമയ്ക്ക് നീന എന്ന് പേരു നൽകിയത്.

വിജയ് ബാബുവിന്റെയും ആനിന്റെയും ദാമ്പത്യ ബന്ധത്തിലേക്ക് 22 വയസുള്ള പെൺകുട്ടി കടന്നുവരികയും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. നളിനിയുടെ വേഷം അവതരിപ്പിക്കുന്നത് ആൻ അഗസ്റ്റിനാണ്. ചിത്രത്തിലെ രണ്ടാമത്തെ നായികയ്ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ഒരു പരസ്യ കന്പനിയിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോലി നോക്കുന്ന നീന ഒരു പ്രത്യേക തരത്തിലുള്ള വ്യക്തിയാണ്. പുകവലി,മദ്യപാനം തുടങ്ങിയ ശീലങ്ങളും നീനയ്ക്കുണ്ട്. ബൈക്കോടിക്കുകയും ചെയ്യുമെന്ന് ലാൽ ജോസ് പറഞ്ഞു. ഏറ്റവും ദുരൂഹവും ദുർഗ്രഹവുമായ പാതകൾ ഭൂമിയിൽ അല്ല, മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാൽ ജോസ് പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്. ആർ.വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ലാൽ ജോസിന്റെ നിർമ്മാണ കമ്പനിയായ എൽ.ജെ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അടുത്ത വർഷം ഫെബ്രവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ശ്യാമപ്രസാദിന്റെ ആർട്ടിസ്റ്റ് എന്ന സിനിമയിലാണ് ആൻ ഒടുവിൽ അഭിനയിച്ചത്. ഇതിലെ അഭിനയത്തിന് ആനിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP