Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം വേഷത്തിൽ ഭക്ഷണം വിളമ്പിയും നോമ്പു തുറന്നും വിജയ്; ഇളയദളപതി 100 മുസ്ലിം സഹോദരങ്ങൾക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന് സോഷ്യൽ മീഡിയയിലും ഹിറ്റ്

മുസ്ലിം വേഷത്തിൽ ഭക്ഷണം വിളമ്പിയും നോമ്പു തുറന്നും വിജയ്; ഇളയദളപതി 100 മുസ്ലിം സഹോദരങ്ങൾക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന് സോഷ്യൽ മീഡിയയിലും ഹിറ്റ്

രു നടൻ എന്നതിൽ ഉപരി നന്മനിറഞ്ഞ ഒരു പച്ച മനുഷ്യൻ എന്ന് വിശേഷണമാണ് വിജയ്ക്ക് കൂടുൽ ചേരുകയെന്ന് പലപ്പോഴും വ്യക്തമായിട്ടുള്ള കാര്യമാണ്. സമൂഹത്തിനും ആളുകൾക്കും നന്മചെയ്യുന്ന കാര്യങ്ങളിൽ വിജയ് എന്നും മുൻപന്തിയിൽ നില്ക്കുന്നത് തന്നെയാണ് ഇതിന് കാരണവും.

ഇപ്പോഴിതാ താരജാഢകൾ ഇല്ലാത്ത വിജയ് പ്രാദേശിക മുസ്‌ലിം വേഷം ധരിച്ച് ഭക്ഷണം വിളമ്പുന്നതിന്റെയും വിരുന്നിന് പങ്കെടുത്തവരോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളുമാണ് ചർച്ചയാവുന്നത്. വിജയ് മുസ്ലിം സഹോദരങ്ങൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ഇന്നലെയാണ് തന്റെ സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് താരം നോമ്പ്തുറ ഒരുക്കിയത്.

പ്രാദേശിക മുസ്ലിം വേഷം ധരിച്ച് ഭക്ഷണം വിളമ്പുന്നതിന്റെയും പങ്കെടുത്തവരോട് കൂടെയിരുന്ന് കഴിക്കുന്ന ചിത്രങ്ങളുമാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

രാജറാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന മൂട്ര്മുഖം എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പുലി എന്ന ചിത്രം റിലീസിന് തയ്യാറായി നിൽക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP