Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രിയയോട് വിവാഹാഭ്യർത്ഥന നടത്തിയത് രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിൽവച്ച്; ഓസ്‌ട്രേലിയയിൽ പഠിച്ചത് വലിയൊരു മിസ്റ്റേക്ക്; സിനിമ ചെയ്താൽ മോഹൻലാലും, മഞ്ജുവും കഥാപാത്രങ്ങൾ; മനസ് തുറന്ന് പൃഥ്വിരാജ്

സുപ്രിയയോട് വിവാഹാഭ്യർത്ഥന നടത്തിയത് രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിൽവച്ച്; ഓസ്‌ട്രേലിയയിൽ പഠിച്ചത് വലിയൊരു മിസ്റ്റേക്ക്; സിനിമ ചെയ്താൽ മോഹൻലാലും, മഞ്ജുവും കഥാപാത്രങ്ങൾ; മനസ് തുറന്ന് പൃഥ്വിരാജ്

ലയാള സിനിമയിൽ ഏറെ ആക്ഷേപങ്ങൾക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് പൃഥിരാജ്. ഒരുകാലത്ത് തനിക്കെതിരെ പരിഹാസ ശരങ്ങൾ മാത്രം ചൊരിഞ്ഞ മലയാളികളെയും സോഷ്യൽ മീഡിയേയും വായടപ്പിച്ച് കൊണ്ട് ഈ ചെറുപ്പക്കാരൻ കഴിവ് തെളിയിച്ച് ഉയരങ്ങൾ കീഴടക്കി.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി തന്റെ കഴിവ് തെളിയിച്ച് ഉയരങ്ങൾ കീഴടക്കുമ്പോഴും  സംസാരത്തിനേക്കാൾ പ്രവൃത്തിക്കൊണ്ട് വ്യത്യസ്തനാവനാണ് ഇഷ്ടപ്പെട്ടത്. പൃഥി വിവാഹം കഴിച്ചപ്പോഴും ഈ ആരോപണങ്ങളും വിവാദങ്ങളും ഒപ്പം നിന്നിരുന്നു. എന്നാൽ അപ്പോഴൊന്നും മനസ് തുറക്കാത്ത നടൻ ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ്.  തമിഴ് ചാനലായ വിജയ് ടിവിയിലെ ഒരു പരിപാടിയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

പൃഥി  ഇതുവരെ പറയാത്ത പല കാര്യങ്ങളും ഈ അഭിമുഖത്തിലൂടെ പറയുന്നു. ആദ്യമായി ഭാര്യ സുപ്രിയയെ കണ്ടതും, പ്രേമം തുടങ്ങിയതും വിശദമായി വിവരിക്കുന്ന പൃഥ്വി , രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിൽവച്ചാണ് താൻ വിവാഹ അഭ്യർത്ഥന നടത്തിയതെന്നും പറയുന്നു.താൻ ഒരു ചിത്രം സംവിധാനം ചെയ്താൽ അതിൽ മോഹൻലാലും, മഞ്ജുവര്യാരുമായിരിക്കും നായിക നായകന്മാർ എന്ന് പൃഥ്വിരാജ് പറയുന്നു.ഒരു ചിത്രം ഇറങ്ങുമ്പോഴും അതിലെ നായികയെ ചേർത്ത് ഗോസിപ്പ് കേൾക്കുന്നത് രസകരമായ കാര്യമാണ്. പക്ഷെ അടുത്തകാലത്തായി അങ്ങനെ കേൾക്കാറില്ലെന്ന് പൃഥ്വി പറയുന്നു.

ആദ്യ സിനിമയിൽ ആദ്യത്തെ രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്ക്‌ ബോറടിച്ചിരുന്നു എന്നാൽ പിന്നീട് നടി രേവതിയാണ് തന്നെ വീണ്ടും ഈ ഫീൽഡിലേക്ക് കൊണ്ടുവന്നത്. സന്തോഷ് ശിവനുമായുള്ള സൗഹൃദം പങ്കുവയ്ക്കുന്ന പൃഥ്വി. മലയാളത്തിൽ വളർന്നുവരുന്ന താരമായ ദുൽഖർ സൽമാനുമായുണ്ടായിരുന്നു ബാല്യകാല സ്മരണകളും പങ്കുവയ്ക്കുന്നു. 

മണിരത്‌നം ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും. തീർത്തും അപ്രതീക്ഷിതമായി രജനീകാന്തിന്റെ ഫോൺ വന്നതും പറയുന്ന പൃഥ്വി റാണി മുഖർജിയാണ് തനിക്ക് ആകർഷണം തോന്നിയ സ്ത്രീയെന്നും വെളിപ്പെടുത്തുന്നു. ഒപ്പം ഭാര്യയാണ് തന്റെ നട്ടെല്ല് എന്നും കൂട്ടിച്ചേർക്കാൻ പൃഥ്വി മറക്കുന്നില്ല. കൂടാതെ ഓസ്‌ട്രേലിയയിൽ പഠിച്ചത് ഞാൻ ചെയ്തവലിയോരു മിസ്റ്റേക്കാണ് എന്ന് പറയുന്ന താരം, നാട്ടിലെ ക്യാമ്പസ് ജീവിതം നഷ്ടപ്പെട്ടതായും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP