Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൊക്കേഷനിൽ ഒരു ഫോട്ടോ പോലും എടുക്കാൻ ആർക്കും അവസരമില്ല; ചിത്രീകരണം കഴിഞ്ഞാൽ നേരെ കാരവനിലേക്ക്; അഭിനയിക്കുന്നതിനു പകരം ജോലി ചെയ്യുന്നതു പോലെ തോന്നി; മൊത്തത്തിൽ ഒരു ശ്വാസം മുട്ടൽ: 'ഭൈരവ' അനുഭവം പങ്കുവച്ചു വിജയരാഘവൻ

ലൊക്കേഷനിൽ ഒരു ഫോട്ടോ പോലും എടുക്കാൻ ആർക്കും അവസരമില്ല; ചിത്രീകരണം കഴിഞ്ഞാൽ നേരെ കാരവനിലേക്ക്; അഭിനയിക്കുന്നതിനു പകരം ജോലി ചെയ്യുന്നതു പോലെ തോന്നി; മൊത്തത്തിൽ ഒരു ശ്വാസം മുട്ടൽ: 'ഭൈരവ' അനുഭവം പങ്കുവച്ചു വിജയരാഘവൻ

തിരുവനന്തപുരം: തമിഴ് ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ ഒരു ഫോട്ടോ എടുക്കാൻ പോലും അവസരമില്ലെന്നു നടൻ വിജയരാഘവൻ. വിജയ് ചിത്രമായ 'ഭൈരവ'യിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കവെയാണു ലൊക്കേഷൻ അനുഭവങ്ങൾ വിവരിച്ചത്.

തമിഴ് സിനിമാ ലൊക്കേഷൻ മലയാള സിനിമയുടേതു പോലെയല്ലെന്നു വിജയരാഘവൻ പറഞ്ഞു. ഇവിടെ ബ്രേക്ക് സമയത്ത് എല്ലാവരും കൂടിയിരുന്ന് വർത്തമാനം പറച്ചിലും തമാശയുമൊക്കെയാണ്. എന്നാൽ അവിടെ എല്ലാവരും അവരവരുടെ കാരവനിലാണ്. എനിക്കും കിട്ടി ഒരു കാരവൻ. നമുക്കിതൊന്നും ശീലമല്ലാത്തതു കൊണ്ടാവണം ആകെ ഒരു ശ്വാസം മുട്ടലായിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

അഭിനയിക്കുന്നതു പോലെയല്ല മറിച്ച് ഒരു ജോലി ചെയ്യുന്നതു പോലെ തോന്നി. അവിടെ ലൊക്കേഷനിൽ ഒരു ഫോട്ടോ പോലും എടുക്കാൻ ആർക്കും അനുവാദമില്ല. ഇവിടെയൊക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന് സെൽഫി എടുക്കുമ്പോൾ അവിടെ അതൊന്നും ആർക്കും ചിന്തിക്കാൻ പോലുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൈരവ എന്ന വിജയ് സിനിമയിലെ നിർണായക കഥാപാത്രത്തെയാണു വിജയരാഘവൻ അഭിനയിച്ചത്. അനായാസശൈലിയിലൂടെ തമിഴകത്തിന്റെ മനം കവരാനും ഈ അനുഗൃഹീത നടനു കഴിഞ്ഞു. തീയറ്ററിലെ വലിയ തിരക്കൊക്കെ ഒഴിഞ്ഞ് ബഹളങ്ങളൊന്നുമില്ലാതെ സിനിമ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം.

'ഭൈരവ'യിലെ നായകൻ വിജയ് ഒരു ബഹളവുമില്ലാത്ത ആളാണെന്നും വിജയരാഘവൻ പറഞ്ഞു. അധികം ആരോടും സംസാരിക്കില്ല. ഇനി സംസാരിച്ചാൽ തന്നെ ശബ്ദം കുറച്ച് മാത്രം. സംവിധായകനോടൊക്കെ എന്തെങ്കിലും പറയുന്നത് ചെവിയിലാണ്. ഡയലോഗൊക്കെ പറയുന്നതും അതു പോലെ തന്നെ. എന്താണു പറയുന്നതെന്നു കൂടെ അഭിനയിക്കുന്ന നമുക്ക് മനസ്സിലാകില്ല. സെറ്റിലെത്തിയാൽ ഉടൻ എല്ലാവരെയും വിഷ് ചെയ്യും. തിരുവോണദിവസവും ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. അന്ന് എന്റെയടുത്ത് വന്ന് ആശംസകൾ പറഞ്ഞു. ടേക്കും റീടേക്കുമൊക്കെ എത്ര പോയാലും പുള്ളി ക്ഷമയോടെ കാത്തിരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

വിജയരാഘവൻ തമിഴിൽ അഭിനയിക്കുന്നത് 25 വർഷത്തിനു ശേഷമാണ്. മലയാളത്തിലെ  സൂപ്പർ ഹിറ്റ് റാംജി റാവു സ്പീക്കിങ്ങിന്റെ തമിഴ് പതിപ്പായ 'അരങ്ങേട്ര വേളൈ' എന്ന സിനിമയാണ് ഇതിനു മുമ്പ് അഭിനയിച്ചത്. പ്രഭുവായിരുന്നു നായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP