Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സുന്ദരിക്കൊപ്പം; കോലമാവു കോകില എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നും കാമുകിക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്ക് വച്ച് വിഘ്‌നേശ്; നയൻസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഗാനത്തിന്റെ സംവിധാനം കാമുകന്റെ കൈയിൽ

മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സുന്ദരിക്കൊപ്പം; കോലമാവു കോകില എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നും കാമുകിക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്ക് വച്ച് വിഘ്‌നേശ്; നയൻസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഗാനത്തിന്റെ സംവിധാനം കാമുകന്റെ കൈയിൽ

യൻതാര മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില.നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയറപ്രവർത്തകർ കൊലമാവ് കോകില അണിയിച്ചൊരുക്കിയിരിക്കുന്നത്. മാത്രമല്ല മൂന്ന് വർഷത്തിന് ശേഷം പ്രണയിതാക്കളായ വിഘ്‌നേശും നയൻസും ഈ ചിത്രത്തിലൂടെ ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നതാണ് പുതിയ വിശേഷം.

മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും സുന്ദരിക്കൊപ്പം എന്ന ക്യാപ്ഷനോടെ വിഘ്‌നേശ് പങ്ക് വച്ച ഫോട്ടോയാണ് പുതിയ ചർച്ചയ്ക്ക് പിന്നിൽ. കോലമാവു കോകില യുടെ ഷൂട്ടിങ് സെറ്റിൽനിന്നുള്ള ചിത്രമാണ് ഇതെന്നാണ് സൂചന.ചിത്രത്തിന്റെ പ്രൊമോഷൻ ഗാനത്തിന്റെ ചിത്രീകരണ സമയത്ത് ഇരുവരും ചേർന്നെടുത്തതാണ് ഫോട്ടോ. കോലമാവു കോകിലയുടെ പ്രൊമോഷൻ ഗാനം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രൊമോഷൻ ഗാനത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ രവി വർമ്മൻ ആണ്. സംഗീതം അനിരുദ്ധ രവി ചന്ദറിന്റേതാണ്.

മൂന്നു വർഷങ്ങൾക്കു മുൻപ് വിഘ്‌നേശ് സംവിധാനം ചെയ്ത നനും റൗഡി താൻ സിനിമയിൽ നയൻതാര ആയിരുന്നു നായിക. സിനിമ വൻ ഹിറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP