Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദിഥിയെ ചതിച്ചുകൊണ്ടാണ് സുസ്മിത സെന്നുമായി പ്രണയബന്ധം സ്ഥാപിച്ചത്; 'ഒരാൾ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ വിവാഹബന്ധം തകരും': വേർപിരിയലും സുസ്മിതയുമായുള്ള ബന്ധവും തുറന്നുപറഞ്ഞ് വിക്രം ഭട്ട്

അദിഥിയെ ചതിച്ചുകൊണ്ടാണ് സുസ്മിത സെന്നുമായി പ്രണയബന്ധം സ്ഥാപിച്ചത്; 'ഒരാൾ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ വിവാഹബന്ധം തകരും': വേർപിരിയലും സുസ്മിതയുമായുള്ള ബന്ധവും തുറന്നുപറഞ്ഞ് വിക്രം ഭട്ട്

മുംബൈ: ബോളിവുഡ് സിനിമയിലെ തുറന്നു പറച്ചിലുകാരുടെ കൂട്ടത്തിലാണ് എന്നും വിക്രം ഭട്ടിന്റെ സ്ഥാനം. പലപ്പോഴായി അദ്ദേഹം ബോളിവുഡിലെ പലരഹസ്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ സ്വന്തം ജീവിതത്തിലെ താളപ്പിഴകൾ തുറന്നു പറഞ്ഞിരിക്കയാണ് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ വിക്രം ഭട്ട്. എ ഹാൻഡ്ഫുൾ ഓഫ് സൺഷൈൻ എന്ന തന്റെ നോവലിൽ വിവാഹ ബന്ധം തകർന്നതിനേക്കുറിച്ചും സുസ്മിതയുമായുള്ള ബന്ധത്തേക്കുറിച്ചും തുറന്നു പറഞ്ഞതാണ് ഇപ്പോൾ ബോളിവുഡിലെ ചൂട് വാർത്ത.

ഭാര്യയായിരുന്ന അതിദി ഭട്ടിനെ ചതിച്ചുകൊണ്ട് സുസ്മിത സെന്നുമായി പ്രണയബന്ധം സ്ഥാപിച്ചു എന്നാണ് വിക്രം ഭട്ട് പറയുന്നത്. അധികകാലം ദീർഘിച്ചില്ലെങ്കിലും സുസ്മിതയുമായുള്ള ഭട്ടിന്റെ ബന്ധത്തേക്കുറിച്ച് ധാരാളം ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. എന്നാൽ അതൊന്നും ഗോസിപ്പായിരുന്നില്ല എന്നാണ് വിക്രം ഭട്ട് തുറന്നുപറഞ്ഞത്.

എന്നാൽ വിവാഹേതര ബന്ധം ഉണ്ടായതിന്റെ പേരിൽ സുസ്മിത സെന്നിനെ ഭട്ട് കുറ്റപ്പെടുത്തുന്നില്ല. എല്ലാം തന്റെ തെറ്റാണ്. സുസ്മിതയെ പ്രണയിച്ചപ്പോൾ താൻ ഭാര്യയെ മറന്നു. തന്റെ കുഞ്ഞിനെ മറന്നു. ജീവിതം വച്ച് കളിച്ച് കുടുബ ജീവിതം തകർത്തുവെന്നും ഭട്ട് പറയുന്നു. ഒരാൾ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ വിവാഹബന്ധം തകരുമെന്നാണ് കുടുംബ ജീവിതത്തേപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം.

പുതിയ നോവൽ തന്റെ ആത്മകഥയല്ലെങ്കിലും തന്റെ ജീവിതന്നിന്റ കണ്ണാടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ പിരിഞ്ഞ് അധികകാലം കഴിയും മുമ്പേ സുസ്മിതയുമായും വിക്രം ഭട്ട് പിരിഞ്ഞു. എന്നാൽ അതിനു ശേഷം അമീഷ പാട്ടിലുമായി അദ്ദേഹം പ്രണയത്തിലാവുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP