Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യം; നസ്രിയയുടെ അഭിനയം ഏറെ ഇഷ്ടപ്പെട്ടു; മലയാളത്തിൽ നല്ല തിരിച്ചുവരവിന് കാത്തിരിക്കുന്നു; കേരളത്തിലെത്തിയ വിക്രം പറയുന്നത്‌

മലയാളത്തിൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യം; നസ്രിയയുടെ അഭിനയം ഏറെ ഇഷ്ടപ്പെട്ടു; മലയാളത്തിൽ നല്ല തിരിച്ചുവരവിന് കാത്തിരിക്കുന്നു; കേരളത്തിലെത്തിയ വിക്രം പറയുന്നത്‌

രിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ കഴിവ് തെളിയിച്ചു തമിഴ് സിനിമാലോകം കീഴടക്കിയ നടൻ വിക്രം വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് മുമ്പും പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ പുതിയ ചിത്രമായ 10 എൻട്രതുക്കുള്ളെ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി കേരളത്തിലെത്തിയ നടൻ ഇപ്പോൾ വീണ്ടും ഇക്കാര്യം തന്നെ ആവർത്തിച്ചിരിക്കുകയാണ്.

മലയാളസിനിമയിൽ ഒരു നല്ല തിരിച്ചുവരവിന് കാത്തിരിക്കുകയാണ് താനെന്നാണ് സൂപ്പർ താരം പറയുന്നത്. നല്ല അവസരം ലഭിക്കാത്തതുകൊണ്ട് മാത്രമാണ് വീണ്ടും മലയാള ചിത്രം ചെയ്യാതിരിക്കുന്നത്. ചെമ്മീൻ പോലെ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാനാണ് താൽപര്യമെന്നും നടൻ കൂട്ടിച്ചേർത്തു.

സിനിമയുടെ നിർമ്മാണച്ചെലവ് പ്രശ്‌നമേ അല്ലെന്നും അത് അത്രയും മികച്ചൊരു പ്രോജക്ട് ആയിരിക്കണമെന്നുമാണ് നടൻ പറയുന്നത്. കൂടാതെ മലയാളത്തിൽ അഞ്ജലി മേനോന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഏറെ താൽപര്യമുണ്ടെന്നും താനിത് അവരോട് പറഞ്ഞിട്ടുണ്ടെന്നും വിക്രം പറഞ്ഞു.   ബാംഗ്ലൂർ ഡേയ്‌സ് മികച്ച ചിത്രമാണെന്ന് വിക്രം അഭിപ്രായപ്പെട്ടു.ഒപ്പം ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയ എന്ന വ്യക്തി ഇല്ലായിരുന്നെന്നും അതിൽ അവർ കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നും വിക്രം അഭിപ്രായപ്പെട്ടു. ഓം ശാന്തി ഓശാനയിലാണ് നസ്രിയയുടെ അഭിനയം ഏറെ ഇഷ്ടപ്പെട്ടുവെന്നും നടൻ പറഞ്ഞു.

25 വർഷത്തെ അഭിനയ ജീവിതത്തിൽ തൃപ്തനാണെന്നും വിക്രം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ഐ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് കേരളത്തിൽ നിന്നാണെന്നും ഇവിടത്തെ പ്രേക്ഷകർ നല്ല ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെന്നും വിക്രം പറഞ്ഞു. ബുധനാഴ്ച റിലീസായ വിക്രം ചിത്രം10 എൻട്രതുക്കുള്ളെയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പശുപതി, രാഹുൽദേവ്, അഭിമന്യൂ സിങ്, മനോബാല എന്നിവരും പ്രധാന വേഷത്തിലുണ്ട്.

മമ്മൂട്ടി നായകനായ സൈന്യം, ധ്രുവം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളിലെല്ലാം വിക്രം ചെറിയ റോളുകളിൽ അഭിനയിച്ചിരുന്നു. ഇന്ദ്രിയം ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP